കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി, നിങ്ങളുടെയോ?

Google Oneindia Malayalam News

ബെംഗളൂരു: സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ പൊതു - സ്വകാര്യമേഖലകളില്‍ ശമ്പളപരിഷ്‌കരണത്തിനുള്ള സമയമായി. അപ്പോള്‍ പിന്നെ ജനപ്രതിനിധികള്‍ മാത്രമായി എന്തിന് ഇതില്‍ നിന്നും മാറി നില്‍ക്കണം. അവരും കൂട്ടി സ്വന്തം ശമ്പളം. തങ്ങളുടെ ശമ്പളം തങ്ങള്‍ തന്നെ കൂട്ടുന്നതിനുള്ള ബില്ലാണ് കര്‍ണാടകയിലെ എം എല്‍ എമാര്‍ കയ്യടിച്ച് പാസാക്കിയത്. ശമ്പള വര്‍ധ എത്രയെന്നോ, 100 ശതമാനത്തിനടുത്ത്.

money

നിലവിലെ ശമ്പളം ഇരട്ടിയാകുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന എം എല്‍ എമാരുടെ കൂട്ടത്തിലെത്തി കര്‍ണാടകയില്‍ വിധാന്‍ സൗധ അംഗങ്ങള്‍. മുഖ്യമന്ത്രിയുടെ പുതിയ മാസശമ്പളം 50,000 രൂപയാണ്. നേരത്തെ ഇത് 30,000 രൂപയായിരുന്നു. കഴിഞ്ഞില്ല, പ്രതിമാസ അലവന്‍സ് ഒന്നര ലക്ഷമായിരുന്നത് 3 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

vidhanasoudha

അലവന്‍സിലെ ഈ വര്‍ധനവ് മുഖ്യമന്ത്രിയെ പോലെ തന്നെ മന്ത്രിമാര്‍ക്കും കിട്ടും. 25,000 ആയിരുന്ന മന്ത്രിമാരുടെ ശമ്പളം 40,000 രൂപയാക്കി കൂട്ടി. 44 കോടി രൂപയാണ് ഇതിനായി മാത്രം കര്‍ണാടക സര്‍ക്കാര്‍ ഓരോ വര്‍ഷവും അധികമായി കണ്ടെത്തേണ്ടത്. എന്താണ് ചെയ്യുക, ഞങ്ങള്‍ ജനങ്ങളെ സേവിക്കുന്നില്ലേ, പകരം സ്റ്റേറ്റ് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്‌തേ പറ്റൂ - കര്‍ണാടകയിലെ ആഭ്യന്തര മന്ത്രിയും മലയാളിയുമായി കെ എല്‍ ജോര്‍ജ് പറഞ്ഞു.

siddaramaiah

English summary
Karnataka Assembly passes Bill to hike salary of MLAs, Ministers and Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X