കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
Karnataka CM BS Yediyurappa tests positive | Oneindia Malayalaml

ആരോഗ്യനില തൃപ്‍തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്‍റീനില്‍ പ്രവേശിക്കണമെന്നും യദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ വിധാന്‍ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യെദിയൂരപ്പ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കർണാടകയിൽ ഞായറാഴ്ച മാത്രം 5532 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തു ചികിത്സയിൽ ഉള്ളവരുടെ എണ്ണം 74,000കടന്നു. 4077പേർ ഇന്ന് ആശുപത്രി വിട്ടു. ബംഗളുരുവിൽ ഞായറാഴ്ച 2105 പുതിയ വൈറസ് ബാധിതരാണ് ഉള്ളത്. 37, 513 പേരാണ് തലസ്ഥാന നഗരത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് 84മരണങ്ങൾ സംഭവിച്ചു. ബംഗളുരുവിൽ 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

 yeddurappa

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാ തന്നെയാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അതേസമയം താനുമായി ബന്ധപ്പെട്ട മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. ഫലം പോസറ്റീവാണ്. എന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് മന്ത്രി കമൽ റാണി വരുൺ (62) ഇന്ന് മരിച്ചിരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അവർ. യുപിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇവർ. അതേസമയം രാജ്യത്ത് കൊവിഡ് രോഗികൾ 17 ലക്ഷം കടന്നു. ഇന്നലെ മാത്രം 54,865 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 852 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ആകെ മരണം 37,403 ആയി. ഇതുവരെ 11.46 ലക്ഷം പേർ രോഗമുക്തി നേടി.

ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്ഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാഐഎസ്ഒ അംഗീകാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്

English summary
karnataka chief minister B S Yediyurappa tested positive for covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X