മുഖ്യമന്ത്രിയുടെ മകന്‍ ബെല്‍ജിയത്തിലെ ആശുപത്രിയില്‍; റോഡപകടമോ?
ബെംഗളൂരു:മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് യൂറോപ്യന്‍ ടൂറിനിടെ ബെല്‍ജിയത്തിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ മാനേജരാണ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റു ചെയ്തത്. രാകേഷിനെ റോഡപകടത്തില്‍ പരിക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട് .

പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചതെന്നും പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് .സിദ്ധരാമയ്യയ്യുടെ ഭാര്യ രണ്ടു ഡോക്ടര്‍മാരോടൊപ്പം ബെല്‍ജിയത്തിലേക്കു തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications