കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍- ഡീസല്‍ നികുതിയില്‍ ഇളവ് വരുത്താതെ കര്‍ണാടക; നിലവിലെ നിരക്ക് തുടരും, പ്രതിഷേധം

Google Oneindia Malayalam News

ബെംഗളൂരു: പെട്രോളിനും ഡീസലിനും അധിക നികുതി ഈടാക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി നിരക്കില്‍ വര്‍ധനവ് ഉണ്ടാവില്ലെന്നും നിലവിലെ ഈടാക്കുന്ന നികുതി അതേപടി തുടരുമെന്നും ബജറ്റ് പ്രസംഗത്തില്‍ യെഡിയൂരപ്പ പറഞ്ഞ്. കോവിഡാനന്തര വെല്ലുവിളികള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന ആവശ്യം പരിഗണിക്കാതെ നികുതി വര്‍ധിപ്പിക്കില്ലെന്ന് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് രംഗത്ത് എത്തി. പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ നികുതിയില്‍ ഇളവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം കോവിഡ് സാഹചര്യത്തിനിടയിൽ, കർണാടകത്തിലുടനീളമുള്ള എല്ലാ ജില്ലകളിലും വികസനം ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണം, ടൂറിസം, കൃഷി, ജലസേചനം എന്നിവയ്ക്ക് ഇത്തവണ പ്രാധാന്യം നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

yediyurappa

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

അതേസമം രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയില്‍ തീര്‍ഥാടകര്‍ക്ക് ഗസ്റ്റ് ഹൗസ് പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും പോവുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായാണ് ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതെന്ന് ബജറ്റ് അവതര വേളയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-20 വര്‍ഷത്തെ അപേക്ഷിച്ച് ജി.എസ്.ഡി.പി 2.6 ശതമാനമായി ചുരുങ്ങിയതായും യെഡിയൂരപ്പ പറഞ്ഞു

നേമത്തും വട്ടിയൂര്‍ക്കാവിലും വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി കോണ്‍ഗ്രസ്; എംപിമാര്‍ വരെ എത്തിയേക്കുംനേമത്തും വട്ടിയൂര്‍ക്കാവിലും വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി കോണ്‍ഗ്രസ്; എംപിമാര്‍ വരെ എത്തിയേക്കും

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, ഇന്ധന വില കൂടും | Oneindia Malayalam

English summary
Karnataka does'nt made concessions on petrol and diesel taxes; current rate will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X