Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരുണ്ടാക്കാന്‍ അറിയാം, കര്‍ണാടകയില്‍ ബിജെപിക്ക് പ്ലാന്‍ ബിയുണ്ട്: ഞെട്ടിച്ച് റവന്യൂ മന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഫലം വരുന്നതിന് മുമ്പ് പ്രഖ്യാപിച്ച് ബിജെപി മന്ത്രി. ബിജെപിക്ക് മറ്റ് വഴികള്‍ സര്‍ക്കാരുണ്ടാക്കാനായി ഉണ്ടെന്ന് പറഞ്ഞിരിക്കുന്നത് റവന്യൂ മന്ത്രി ആര്‍ അശോകയാണ്. ഡികെ ശിവകുമാറിനെതിരെ മത്സരിക്കുന്നതും ഈ മന്ത്രിയാണ്. സംസ്ഥാനത്ത് ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല.

സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. അതിനായി പ്ലാന്‍ ബി ബിജെപിക്കുണ്ടെന്നും അശോക പറയുന്നു. സംസ്ഥാനത്ത് ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപിക്ക് എതിരാണ്. തൂക്കുസഭയാണ് നല്ലൊരു ശതമാനം പോളിലും പ്രവചിക്കുന്നത്.

r ashoka bjp

ഞങ്ങളുടെ പ്ലാന്‍ ബി വ്യത്യസ്തമാണ്. ഒരു തിരക്കും ഞങ്ങള്‍ക്കില്ല. ആദ്യം ഞങ്ങള്‍ ഫലം എന്താണ് കാണട്ടെ. അതിന് ശേഷം തീരുമാനിക്കാം എന്നും അശോക പറയുന്നു. പ്ലാന്‍ ബിയുടെ അവസാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും ചേര്‍ന്നാണ് എടുക്കുകയെന്നും അശോക പറഞ്ഞു.

അതേസമയം പ്ലാന്‍ ബി എന്താണെന്ന് വിശദീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലും യുദ്ധത്തിലും എന്താണ് തന്ത്രമെന്ന് ഒരിക്കലും വെളിപ്പെടുത്താന്‍ പാടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതുകൊണ്ട് തന്ത്രങ്ങളൊന്നും പരസ്യമായി പറയില്ല. പക്ഷേ ബിജെപി വളരെയധികം ആത്മവിശ്വാസത്തിലാണ്. ജയം ഞങ്ങളുടേതായിരിക്കും. കപ്പ് ഞങ്ങളടിക്കുമെന്നും അശോക വ്യക്തമാക്കി.

അതേസമയം ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തിലും അശോക മറുപടി നല്‍കി. ജെഡിഎസ്സ് കിംഗ് മേക്കറാവുമോ എന്നറിയില്ല. ജെഡിഎസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വമാണെന്നും അശോക പറഞ്ഞു. ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് അശോക മത്സരിക്കുന്നത്.

വൊക്കലിഗ സമുദായത്തിലെ പ്രബല നേതാവാണ് അദ്ദേഹം. പത്മനാഭനഗറില്‍ നിന്നാണ് അദ്ദേഹം പ്രധാനമായും മത്സരിക്കുന്നത്. ഇവിടെ നിന്ന് അദ്ദേഹം നാലാം തവണയും വിജയിക്കാന്‍ സാധ്യതയുണ്ട്. ഡികെ ശിവകുമാറിനെതിരെ കനകപുരയിലാണ് അശോക മത്സരിക്കുന്നത്.

കനകപുരയില്‍ ശിവകുമാറിനെ പൂട്ടാനായി കടുത്ത പ്രചാരണമാണ് അശോക നടത്തിയത്. എന്നാല്‍ ശിവകുമാറിന്റെ വ്യക്തിപ്രഭാവം വളരെ മുന്നിലായിരുന്നു. 2018ല്‍ കര്‍ണാടകയില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് 104 സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 80 സീറ്റും, ജെഡിഎസ്സിന് 37 സീറ്റും ലഭിച്ചു.

എന്നാല്‍ കഴിഞ്ഞ തവണ ജെഡിഎസ് കിംഗ് മേക്കറാിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെഡിഎസ്സിന്റെ പിന്തുണ നിര്‍ണായകമായി വന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് അവര്‍ സര്‍ക്കാരുണ്ടാക്കി. എന്നാല്‍ 14 മാസം കൊണ്ട് ഈ സര്‍ക്കാര്‍ വീണു. കൂറുമാറ്റമായിരുന്നു പ്രധാന കാരണം. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ ബിജെപി ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. ഇത്തവണയും അത്തരമൊരു ഗെയിം പ്ലാന്‍ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+