കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍, സാമൂഹിക അകലവും മസ്റ്റ്, പിഴ തല്‍ക്കാലമില്ല

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന ആശങ്കയില്‍ പുതിയ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പൊതുഇടങ്ങളില്‍ ഇത് രണ്ടും നിര്‍ബന്ധമാണ്. നാലാം തരംഗത്തിന്റെ ഭീഷണി കര്‍ണാടകത്തിലുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. കൂടുതല്‍ പേരെ വാക്‌സിഷേന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇടയ്ക്ക് വെച്ച് വാക്‌സിനേഷന്റെ വേഗം കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കര്‍ണാടകത്തിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി അടക്കമുള്ളവരുടെ യോഗം വിളിച്ചിരുന്നു.

ജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപിജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപി

1

ആളുകള്‍ കൂടുതലായി വരുന്ന ഇടങ്ങളില്‍ അടക്കം മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കും. അതോടൊപ്പം സാമൂഹിക അകലവും പാലിക്കപ്പെടണം. ഇക്കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങളാണ് നടപ്പാക്കുകയെന്നും ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇപ്പോള്‍ മാസ്‌കുകള്‍ ധരിക്കാതിരുന്നാല്‍ ആരുടെ കൈയ്യില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം പുതിയ മാനദണ്ഡങ്ങള്‍ വരുന്നതോടെ ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കാന്‍ തുടങ്ങണം. ഇക്കാര്യം നിര്‍ബന്ധമാണെന്നും സുധാകര്‍ പറഞ്ഞു. അതേസമയം എല്ലാ പൗരന്മാരോടും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കൊവിഡ് ബാധിക്കുന്ന ഭൂരിഭാഗം പേരും വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന അടക്കം പറഞ്ഞ കാര്യമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ വളരെ കുറവാണ്. ഇപ്പോള്‍ തന്നെ എല്ലാവരും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതായിരിക്കും നല്ലതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നാലാം തരംഗം നമ്മളെ ബാധിക്കാനായി ആരും കാത്തിരിക്കരുത്. അതിന് മുമ്പ് തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം കര്‍ണാടകത്തില്‍ ഇതുവരെ അപകടകരമായ രീതിയില്‍ കേസുകള്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ ചിലയിടങ്ങളിലെ കേസുകള്‍ വര്‍ധിക്കുന്നത് ശരിക്കും സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്.

ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ടിപിആര്‍ ഉയരുന്നതാണ് യഥാര്‍ത്ഥ ആശങ്കയ്ക്ക് കാരണം. ഈ മേഖലയില്‍ കൂടുതല്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. യാത്രക്കാരുടെ റൂട്ട് മാപ്പ് അടക്കം പരിശോധിക്കും. യാത്രക്കാര്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള ദക്ഷിണ കൊറിയ, ജപ്പാന്‍, തായലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി സുധാകര്‍ വ്യക്തമാക്കി. നിലവില്‍ ഗുരതരമായ കേസുകളൊന്നും കര്‍ണാടകത്തിലില്ല. ദില്ലിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്നുണ്ട്.

പ്രശാന്തിന്റെ പ്ലാനില്‍ പുതുമയില്ലെന്ന് ജി23, കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍പ്രശാന്തിന്റെ പ്ലാനില്‍ പുതുമയില്ലെന്ന് ജി23, കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍

English summary
karnataka government announces mask and social distancing mandatory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X