Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാനത്തിനിടെ ഗവര്‍ണര്‍ വേദി വിട്ടത് വിവാദമായി

ബെംഗളൂരു: ദേശീയഗാനം ആലപിക്കുന്നതിനിടെ സംസ്ഥാന ഗവര്‍ണര്‍ വേദിയില്‍ നിന്നും ഇറങ്ങി നടന്നു. ബെംഗളൂരുവിലാണ് സംഭവം. സംസ്ഥാന ഗവര്‍ണര്‍ വാജുഭായി രുധഭായി വാലയ്ക്കാണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത്. രാജ്ഭവനിലെ ദര്‍ബാര്‍ ഹാളാണ് വിചിത്രമായ രംഗങ്ങള്‍ക്ക് സാക്ഷിയായത്.

കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തിയ ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതും ഗവര്‍ണര്‍ വേദി വിടുകയായിരുന്നു. ചടങ്ങ് അവസാനിക്കുന്നതിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിനിടെയായിരുന്നു ഇത്. ഉടന്‍ തന്നെ ഒരു സഹായി അടുത്തെത്തി ഗവര്‍ണറെ വിവരം ധരിപ്പിച്ചു.

vajubhai

അബദ്ധം തിരിച്ചറിഞ്ഞ ഗവര്‍ണര്‍ വേദിയിലേക്ക് തിരിച്ചെത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ചീഫ് സെക്രട്ടറി തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു. പ്രസിഡണ്ട് പ്രണബ് മുഖര്‍ജി അടുത്തിടെയാണ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാനെ കര്‍ണാടക കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ചൊവ്വാഴ്ച.

സംസ്ഥാന ഗവര്‍ണര്‍ വാജുഭായി രുധഭായി വാല ബോധപൂര്‍വ്വം ദേശീയഗാനത്തെ അപമാനിക്കാന്‍ മുതിര്‍ന്നതല്ല എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. തിടുക്കത്തില്‍ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തിയെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന ഗവര്‍ണര്‍ ദേശീയഗാനത്തിന് പ്രാധാന്യം നല്‍കാതിരുന്നത് വിവാദമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+