• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണനയില്‍; ആദ്യപടിയായി ഓണ്‍ലൈന്‍ വില്‍പന

ബെംഗളൂരു: കേരളത്തില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരെ വലിയ എതിര്‍പ്പുമായി എത്തിവരില്‍ ബിജെപിയും ഉണ്ടായിരുന്നു. മദ്ത്തിന്റെ ഹോം ഡെലിവറിയെ കുറിച്ചുള്ള ആലോചനകളെ പോലും ബിജെപി നേതൃത്വം ശക്തമായി എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ മദ്യത്തിന്റെ ഹോം ഡെലിവറി ഗൗരവമായി പരിഗണിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അയർലൻഡിൽ ഒരു മലയാളി 'ജിൻ'!!! വിപ്ലവ സ്പിരിറ്റുമായി മഹാറാണി... മുലമുറിച്ച നങ്ങേലിക്കും ട്രിബ്യൂട്ട്

ആദ്യപടിയെന്ന വണ്ണം ഓണ്‍ലൈന്‍ മദ്യവിതരണത്തിന് അനുമതി നല്‍കുന്നതിനെ കുറിച്ചാണ് എക്‌സൈസ് വകുപ്പ് ആലോചിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ ആയിരിക്കും മൊബൈല്‍ ആപ്പ് വഴിയുള്ള ഈ വില്‍പന പരീക്ഷിയ്ക്കുക. അതിന് ശേഷം മാത്രമേ സംസ്ഥാന വ്യാപമായി ഇത് നടപ്പിലാക്കുകയുള്ളു.

cmsvideo
  Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam

  ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ എം ലോകേഷ് അഭിപ്രായം ആരാഞ്ഞുകഴിഞ്ഞു. അഭിപ്രായ ഐക്യം ഉണ്ടാവുകയാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് കര്‍ണാടകം ലക്ഷ്യമിടുന്നത്. പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഓണ്‍ലൈനിലൂടെ മാത്രമാണ് മദ്യവില്‍പന നടക്കുന്നത്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങുന്നതിനുള്ള സമയവും മദ്യശാലയും മാത്രമാണ് കേരളത്തില്‍ ലഭ്യമാകുന്നത്.

  കൊവിഡ് ചതിച്ചത് ബിയറിനെ!!! ആളുകള്‍ക്ക് പ്രിയം 'ഹോട്ട്' ഡ്രിങ്ക്‌സ്, ഫ്രിഡ്ജും ഒരു കാരണക്കാരൻ

  കര്‍ണാടകത്തിലെ ബാറുകളും റസ്‌റ്റൊറന്റുകളും ക്ലബ്ബുകളും ബിയര്‍ ലോഞ്ചുകളും എല്ലാം മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുകയാണ്. അണ്‍ലോക്ക് 3 ലും ഇതിന് ഒരു ഇളവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് തന്നെയാണ് ഓണ്‍ലൈന്‍ വില്‍പനയെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

  കര്‍ണാടകത്തിലെ ബാര്‍ റസ്റ്റോറന്റ് ഉടമകള്‍ കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ മദ്യവിതരണം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  യെഡിയൂരപ്പയ്ക്കെതിരെ ബിജെപി എംഎൽഎമാർ; മന്ത്രിസഭ വികസനം ഉടൻ? കോൺഗ്രസിന് ചിരി

  രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്‌; രോഗലക്ഷണങ്ങളില്ലെന്ന് സംവിധായകന്‍

  English summary
  Karnataka is planing for home delivery of liquor, as a first step will introduce online selling.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X