മാഗിയെ പഴിയ്ക്കണോ സര്‍ക്കാരിനെ പഴിയ്ക്കണോ, കര്‍ണാടകയില്‍ മാഗി നിരോധനം പിന്‍വലിച്ചേക്കും
ബെംഗളൂരു: കര്‍ണാടകയില്‍ മാഗി നൂഡില്‍സിന്‍റെ നിരോധനം പിന്‍വലിച്ചേക്കും. സംസ്ഥാനത്ത് മാഗി സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം പിന്‍വലിയ്ക്കാനുള്ള സാധ്യതയൊരുങ്ങുന്നത്. ലെഡിന്റെയും എംഎസ്ജിയുടേയും അളവ് അനുവദനീയമായ അളവില്‍ മാത്രമാണ് കര്‍ണാടകയില്‍ നിന്നും പരിശോധിച്ച സാമ്പിളുകളില്‍ കണ്ടെത്തിയത്.
കര്‍ണാടക ആരോഗ്യമന്ത്രി യുടി ഖാദര്‍ ആണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് എന്തുകൊണ്ടാണ് മാഗി നിരോധിച്ചത് എന്ന കാര്യത്തില്‍ കൃത്യത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ച സാമ്പളുകളില്‍ ഒന്നും തന്നെ അനുവദനീയമായ അളവില്‍ കവിഞ്ഞ് എംഎസ്ജി ചേര്‍ത്തിട്ടില്ല.

ദക്ഷിണ ബെംഗളൂരുവുലെ നാഷണല്‍ അക്രഡിറ്റേഷന്‍ ഓഫ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഫ് കാലിബറേഷന്‍ ലാബോറട്ടറീസിലാണ് (എന്‍എബിഎല്‍) സാമ്പിളുകള്‍ പരിശോധിച്ചത്. ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പടെ മാഗിയില്‍ അനുവദീയമായ അളവിലും കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്പ്പന്നം രാജ്യവ്യാപകമായി നിരോധിച്ചത്.












Click it and Unblock the Notifications