India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷം തൊടാന്‍ കിട്ടിയില്ല; ആ സീറ്റ് ജെഡിഎസ്സില്‍ നിന്ന് പിടിച്ച് കോണ്‍ഗ്രസ്, ബിജെപിക്ക് ഷോക്ക്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതുവരെ കിട്ടാതിരുന്ന ഒരു മണ്ഡലം പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഒരിക്കലം നേടാന്‍ സാധ്യതയില്ലാത്ത മണ്ഡലം എംഎല്‍സി തിരഞ്ഞെടുപ്പിലാണ് പിടിച്ചിരിക്കുന്നത്. പഴയ മൈസൂരു മേഖലയിലെ സീറ്റാണ് അമ്പരപ്പിച്ച് കോണ്‍ഗ്രസ് കൈക്കുള്ളിലാക്കിയത്.

രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്

ജെഡിഎസ്സിന്റെയും ബിജെപിയും കടുത്ത ആധിപത്യ കേന്ദ്രത്തിലാണ് ഈ മുന്നേറ്റം. നിലവില്‍ ഇവിടെ ജെഡിഎസ്സിന്റെ എംഎല്‍സിയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ എവിടെയും അവരെത്തിയില്ല. കര്‍ണാടകത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ക്ഷീണം ഇതിലൂടെ മാറി. കൂടുതല്‍ വിശദമായ വിവരങ്ങളിലേക്ക്....

1

കോണ്‍ഗ്രസ് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത മണ്ഡലമാണ് കിട്ടിയിരിക്കുന്നത്. പഴയ മൈസൂരുവിലെ സൗത്ത് ഗ്രാജുവേറ്റ്‌സ് മണ്ഡലമാണ് എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പോയത്. 30 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ഇവിടെ വിജയിക്കുന്നത്. 1992ലാണ് ഈ മണ്ഡലം പൂരീകരിക്കപ്പെട്ടത്. അപ്രതീക്ഷിതമായ ഈ നേട്ടത്തില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആകെ ആവേശത്തിലാണ്. മുന്‍ മാണ്ഡ്യ എംപി മാധേഗൗഡയുടെ മകന്‍ മധു മാധേഗൗഡയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. സാമാന്യം വലിയ വിജയം തന്നെയാണ് മധു നേടിയിരിക്കുന്നത്. ബിജെപിയുടെ രവിശങ്കറിനെയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.

2

മധു ഗൗഡയുടെ വിജയം 12204 വോട്ടിനാണ്. അമ്പരപ്പിക്കുന്ന മാര്‍ജിനാണിത്. എന്തുകൊണ്ട് മധു മാധേഗൗഡ വിജയിച്ചു എന്നതിനും കാരണമുണ്ട്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തെ നാല് ദശാബ്ദത്തോളം നയിച്ചത് മാധേഗൗഡയാണ്. അതുകൊണ്ട് തന്നെ മകനും ആ ഗുണം കിട്ടിയിട്ടുണ്ട്. മൈസൂരു മേഖല ജെഡിഎസ്സിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ ജെഡിഎസ്സ് സ്ഥാനാര്‍ത്ഥി എച്ച്‌കെ രാമു മൂന്നാം സ്ഥാനത്താണ് എത്തിയത്. വളരെ തുച്ഛമായ വോട്ടാണ് കിട്ടിയത്. ജെഡിഎസ്സിന് ഇത് വലിയ തിരിച്ചടിയാണ്. സംസ്ഥാനത്ത് അവര്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന സൂചനയാണ്

3

മാണ്ഡ്യ, ഹാസന്‍, ചാമരാജ്‌നഗര്‍, മൈസൂരു തുടങ്ങിയ ജില്ലകളിലാണ് ജെഡിഎസ്സ് അതിശക്തമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ പ്രാദേശിക പാര്‍ട്ടികളേക്കാള്‍ ദുര്‍ബലമാണ്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിനായിരുന്നു അവരുടെ ജയം. മധു മാധേഗൗഡയ്ക്ക് 46082 വോട്ടാണ് ലഭിച്ചത്. ബിജെപിയുടെ രവിശങ്കറിന് 33878 വോട്ടും ലഭിച്ചു. ജെഡിഎസ്സിന്റെ രാമുവിന് 19630 വോട്ട് മാത്രമാണ് ലഭിച്ചത്. ജെഡിഎസ്സിന് ഇവിടെ സിറ്റിംഗ് എംഎല്‍സിയുണ്ടായിരുന്നു. ശ്രീകണ്ഡഗൗഡയെ പക്ഷേ ജെഡിഎസ് അവഗണിച്ചു. അത് മത്സരത്തില്‍ മൊത്തത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. കോണ്‍ഗ്രസിനും ആ വോട്ട് കിട്ടിയെന്ന് ഉറപ്പാണ്.

4

കോണ്‍ഗ്രസിന്റെ എണ്ണയിട്ട പോലുള്ള പ്രചാരണമാണ് വിജയിച്ചതിന് സഹായിച്ചത്. ഒപ്പം മാധേഗൗഡയുടെ ഇമേജും കൂടി വന്നതോടെ വിജയം വലുതാവുകയായിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സമ്മാനമാണെന്ന് കെപിസിസി വര്‍ക്കിംഗ് ധ്രുവനാരായണ്‍ പരിഹസിച്ചു. ജൂണ്‍ 21ന മൈസൂരുവില്‍ പ്രധാനമന്ത്രി എത്തുന്നുണ്ട്. അതും കൂടി മുന്നില്‍ കണ്ടായിരുന്നു ഈ മറുപടി. പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന മാരിതിബ്ബെഗൗഡ ജെഡിഎസ്സ് നേതൃത്വത്തിനെതിരെ രംഗത്തെത്തി. നേതൃത്വം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. നാല് സീറ്റില്‍ ഒന്നില്‍ പോലും ജെഡിഎസ് വിജയിച്ചില്ല. കിലാരാ ജയറാമിനായിരുന്നു ഈ സീറ്റ് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ ഫണ്ടിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല. രാമുവിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ഗൗഡ പറഞ്ഞു.

5

ടീച്ചേഴ്‌സ് മണ്ഡലങ്ങളില്‍ രണ്ട് സീറ്റ് ബിജെപിയും കോണ്‍ഗ്രസും വീതമാണ് നേടിയത്. ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും കോണ്‍ഗ്രസിന്റെ പ്രകാശ് ഹുക്കേരിയുമാണ് വിജയിച്ചത്. ബിജെപി നോര്‍ത്ത് വെസ്റ്റ് ഗ്രാജുവേറ്റ്‌സ് സീറ്റ് നിലനിര്‍ത്തി. വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലവും ബിജെപി വിജയിച്ചു. ജെഡിഎസ്സില്‍ നിന്ന് ഹൊറട്ടി ബിജെപിയിലെത്തിയതാണ് ഈ ജയത്തിന് കാരണം. കോണ്‍ഗ്രസും വിജയിച്ചത് ജെഡിഎസ്സ് വോട്ടിന്റെ മികവിലാണ്. ബസവരാജ് ഹൊറട്ടി ബിജെപിയുടെ അരുണ്‍ ഷാപൂരിനെയാണ് പരാജയപ്പെടുത്തിയത്. ഇതിനൊപ്പമാണ് സൗത്തും കോണ്‍ഗ്രസ് പിടിച്ചത്.

6

ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പക്ഷേ മാറ്റമൊന്നും ഉണ്ടായില്ല. ബിജെപിക്ക് 39 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് 27 പേരും ജെഡിഎസ്സിന് എട്ട് പേരുമുണ്ട്. അരുണ്‍ ഷാപൂര്‍ തോറ്റത് ബിജെപിക്ക് വലിയ തിരിച്ചടിയായി മാറി. അതേസമയം കോണ്‍ഗ്രസിന് വളരെ അത്യാവശ്യമായിരുന്ന ഐക്യതയും ഇതോടൊപ്പം ലഭിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനും ഈ ജയം ക്രെഡിറ്റാണ്. നോര്‍ത്ത് വെസ്റ്റ് ഗ്രാജേറ്റ്‌സില്‍ വന്‍ പോരാട്ടമാണ് നടന്നത്. വെസ്റ്റ് ടീച്ചേഴ്‌സില്‍ ജെഡിഎസ്സിന് ആകെ കിട്ടിയത് 273 വോട്ടാണ്. ജെഡിഎസ്സിനാണ് ഈ തിരിച്ചടി വല്ലാതെ നേരിട്ടിരിക്കുന്നത്.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

cmsvideo
  PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India
  English summary
  karnataka mlc polls: congress won jds fort after 30 years in karnataka, setback for bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X