ഒന്നില്‍ കൂടുതല്‍ കാറുകളുണ്ടോ ;റജിസ്‌ട്രേഷന്‍ ഫീസ് കൂടും
ബെംഗളൂരു:രണ്ടു മൂന്നും കാറുകള്‍ സ്വന്തമായുളളവര്‍ക്ക് ഇനി മുതല്‍ പണിയാവും. രണ്ടാമത് വാങ്ങുന്ന കാറിന് റജിസ്‌ട്രേഷന്‍ ഫീസടക്കമുള്ളവ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കുക എന്ന ഉദ്ദേശമാണ് തീരുമാനത്തിനു പിന്നില്‍. വാഹനപെരുക്കത്തിന്റെയും ഗതാഗത കുരുക്കിന്റെയും കാര്യത്തില്‍ രാജ്യത്ത് ദില്ലി കഴിഞ്ഞാല്‍ ബെംഗളൂരുവിനാണ് രണ്ടാം സ്ഥാനം.
നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും കൊണ്ടുവന്നെങ്കിലും ഒന്നും ഫലവത്താവാത്ത സാഹചര്യത്തിലാണ് പുതിയ തീരമാനം. ഇരു ചക്രവാഹനങ്ങളടക്കം പല വീടുകളിലും മൂന്നും നാലും വാഹനങ്ങളാണുള്ളത് .റജിസ്‌ട്രേഷനന്‍ ഫീസിലും മറ്റും നിരക്കുകളിലും വര്‍ദ്ധനവു വരുത്തുന്നതിലൂടെ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ആളുകള്‍ക്ക്നിയന്ത്രണം വരുമെന്നാണ് അധികൃതര്‍ കരുതുന്നത്.

തീരുമാനം എങ്ങനെ എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജീവനക്കാര്‍ക്കു വാഹനങ്ങള്‍ അനുവദിക്കുന്ന കമ്പനികള്‍ക്കും റജിസ്‌ട്രേഷന്‍ ഫീസ്, നികുതി വര്‍ദ്ധനവ് ബാധകമാവും












Click it and Unblock the Notifications