കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണ്ടത്ര പോലീസുകാരില്ല;കര്‍ണ്ണാടകം കേരളത്തെ കണ്ടുപഠിക്കണമെന്ന്

Google Oneindia Malayalam News

ബെംഗളൂരു;കര്‍ണ്ണാടകത്തില്‍ കഴിഞ്ഞദിവസമാണ് മെച്ചപ്പെട്ട സേവന വ്യവസ്ഥകള്‍ ലഭിക്കമെന്നാവശ്യപ്പെട്ട് 30000 ത്തോളം പോലീസുകാര്‍ അധികൃതര്‍ക്കെതിരെ സമരം പ്രഖ്യാപിച്ചത്‌. സമരം വലിയ തോതില്‍ വിജയം കാണാതെ പോയെങ്കിലും കര്‍ണ്ണാടകത്തില്‍ പോലീസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് സമരം വിരല്‍ ചൂണ്ടുന്നത്.

കര്‍ണ്ണാടകത്തിന് എല്ലാ വിധത്തിലും കേരളത്തില്‍ നിന്ന് ഒരു പാട് പോലീസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്നാണ് ബ്യുറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ ഡെവലപ്‌മെന്റ് (ബി പി ആര്‍ ഡി) വ്യക്തമാക്കുന്നു. അതിലൊന്നാണ് ജീവനക്കാരുടെ ക്ഷാമം. ബി പി ആര്‍ ഡി റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ പോലീസുകാര്‍ക്കായി വിവധ തസ്തികയില്‍ കര്‍ണ്ണാടകയില്‍ 33,307 ഒഴിവുകളുളളപ്പോള്‍ കേരളത്തില്‍ വെറും 200 തസ്തികകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.

karnataka-police-02-1

കര്‍ണ്ണാടകത്തില്‍ വിവിധ ജില്ലകളിലായി 29569 പോലീസുകാരുടെ ക്ഷാമമുളളപ്പോള്‍ കേരളത്തില്‍ 1254 പോലീസുകാര്‍ അധികമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദക്ഷിണേന്ത്യയില്‍ പോലീസുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ക്ഷാമമുളളതും കര്‍ണ്ണാടകയിലാണ്. തൊട്ടടുത്ത സ്ഥാനങ്ങളില്‍ തമിഴ്‌നാട് (23000).ആന്ധ്രപ്രദേശ്(12,000) ,തെലുങ്കാന (12000) എന്നീ സംസ്ഥാനങ്ങളാണ്.

English summary
Contrasting with Karnataka's woes, neighbouring Kerala has a surplus of policemen, according to the latest report of the Bureau of Police Research and Development. While Karnataka is staring at 33,307 vacancies, Kerala has a surplus of 200 personnel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X