കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ഒമൈക്രോണ്‍ ഭീതിയില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 10 പേരെ കണ്ടെത്താനായില്ല

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒമൈക്രോണ്‍ ഭീതി. പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ ട്രേസ് ചെയ്ത് കണ്ടെത്താനുള്ള നീക്കം പാളിയിരിക്കുകയാണ്. ഇവര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഒമൈക്രോണ്‍ ഭീതി പടരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവിലാണ് ആഫ്രിക്കന്‍ പൗരന്മാര്‍ വിമാനമിറങ്ങിയത്. ബ്രിഹത് ബെംഗളൂരു പല്ലികെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഒമൈക്രോണ്‍ കര്‍ണാടകത്തില്‍ സ്ഥിരീകരിച്ചിരുന്നു. രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ ഒമൈക്രോണ്‍ കേസായിരുന്നു ഇത്.

16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം

1

ആഫ്രിക്കന്‍ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും, ഇവര്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. അതേസമയം ഒമൈക്രോണ്‍ സ്ഥിരീകരിച്ച ആദ്യ രോഗി പോസിറ്റീവായി ഒരാഴ്ച്ചയ്ക്കുള്ളില്‍ രാജ്യം വിട്ടിട്ടുണ്ട്. ഇയാള്‍ ദുബായിലേക്ക് പോയത്. എങ്ങനെ ഇയാള്‍ രാജ്യം വിട്ടുവെന്നും, ആരൊക്കെ അതിന് സഹായിച്ചുവെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ഇയാള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വകാര്യ ലാബില്‍ നിന്നുള്ളത് നല്‍കിയതിനെ തുടര്‍ന്നാണ് രാജ്യം വിടാന്‍ തീരുമാനിച്ചത്. ഷാംഗ്രി ലാ ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ രക്ഷപ്പെട്ടതാണെന്ന ഉറച്ച വിശ്വാസത്തിലാണ് കര്‍ണാടക സര്‍ക്കാര്‍.

അതേസമയം കാണാതായ പത്ത് പേരെയും ഇന്ന് രാത്രിയോടെ തന്നെ കണ്ടെത്തി പരിശോധന നടത്തുമെന്നാണ് കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞത്. രാജ്യം വിട്ടയാളെ ആരൊക്കെ സഹായിച്ചെന്ന കാര്യവും പരിശോദിക്കുന്നുണ്ട്. നവംബര്‍ ഇരുപതിനാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു വരവ്. ഏഴ് ദിവസത്തിനുള്ളില്‍ രാജ്യം വിടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെഗറ്റീവ് റിപ്പോര്‍ട്ടുമായിട്ടാണ് ഇയാള്‍ കര്‍ണാടകത്തിലെത്തിയത്. ബെംഗളൂരുവില്‍ വെച്ച് ഇയാള്‍ ടെസ്റ്റ് നടത്തിയത്. ഇയാള്‍ ഹോട്ടലില്‍ താമസിക്കവേ, ടെസ്റ്റ് റിപ്പോര്‍ട്ട് പോസിറ്റീവായി. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതായിരുന്നു ഇയാളില്‍ കണ്ടെത്തിയ കൊവിഡ്. ഹോട്ടലില്‍ സെല്‍ഫ് എൊസൊലേനില്‍ കഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ ഇയാളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം ഇയാള്‍ ഒരു സ്വകാര്യ ലാബില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. 24 പേരാണ് പ്രൈമറി സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരുടെ റിപ്പോര്‍ട്ടും നെഗറ്റീവായിരുന്നു. 240 സെക്കന്‍ഡറി സമ്പര്‍ക്ക പട്ടിക തയ്യാറാക്കി സാമ്പിള്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായി. നവംബര്‍ 27ന് ദക്ഷിണാഫ്രിക്കന്‍ പൗരന്‍ രാത്രിയോടെ വിമാനത്താവളത്തിലെത്തുകയും, അവിടെ നിന്ന് ദുബായിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു. അതേസമയം ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും പത്ത് പേരെ കാണാതായിരിക്കുന്നത്. കര്‍ണാടകത്തില്‍ ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്ന് വിലയിരുത്തലുുണ്ട്.

57 പേരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒമൈക്രോണ്‍ സ്ഥിരീകരിച്ച ശേഷം ഇന്ത്യയിലെത്തിയത്. അതില്‍ പത്ത് പേരെയാണ് ഇപ്പോള്‍ ട്രേസ് ചെയ്തിട്ടും ലഭ്യമല്ലാത്തത്. ഇവര്‍ നല്‍കിയ അഡ്രസ്സില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ കെ സുധാകര്‍ പറഞ്ഞു. അതേസമയം ഷാങ്ക്രി ലാ ഹോട്ടലിന് ദക്ഷിണാഫ്രിക്കന്‍ പൗരന്‍ രാജ്യം വിട്ടതില്‍ വീഴ്ച്ച പറ്റിയോ എന്ന് കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ജെനോം സീക്വന്‍സിംഗ് റിപ്പോര്‍ട്ട് വരും മുമ്പേ തന്നെ ഇയാള്‍ ദുബായിലേക്ക് പോയിരുന്നു. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ എല്ലാ പ്രോട്ടോക്കോളും പാലിച്ചിരുന്നോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

കര്‍ണാടക സര്‍ക്കാര്‍ ഒമൈക്രോണിന്റെയും സുരക്ഷാ വീഴ്ച്ചകളുടെയും പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ദിവസവും ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. ഏത് രാജ്യത്ത് നിന്നുള്ള യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ വെച്ച് തന്നെ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റീവാകുന്നത് വരെ വിദേശത്തേക്ക് പോകുന്നവര്‍ രാജ്യം വിടാന്‍ പാടില്ല. ഓക്‌സിജനും ഐസിയു ബെഡ്ഡുകളും കൃത്യമായിട്ടുണ്ടെന്ന് റവന്യു മന്ത്രി ആര്‍ അശോക് വിലയിരുത്തുന്നുണ്ട്. വാക്‌സിനും മരുന്നുകളുമെല്ലാം കര്‍ണാടക സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് അതിലേക്ക് കൂടുതല്‍ സ്റ്റാഫുകളെയും നിയമിക്കും.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
karnataka starts searching for 10 missing passengers from african countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X