കര്‍ണാടക ആര്‍ ടി സി ബസ്സുകളില്‍ ഇനി മുതല്‍ പാനിക് ബട്ടണ്‍
ബെംഗളൂരു: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് കര്‍ണാടക ആര്‍ ടി സി ബസ്സുകളില്‍ പാനിക് ബട്ടണ്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2000 ബസ്സുകളിലാണ് പാനിക് ബട്ടണ്‍ സ്ഥാപിക്കുക. ഇതോടൊപ്പം സി സി ടി വി ക്യാമറയും ജി പി സ് യൂണിറ്റും സ്ഥാപിക്കനും പദ്ധതിയുണ്ട്. ഇതിനായി നിര്‍ഭയ ഫണ്ടില്‍ നിന്നുളള 61. 32 കോടി കേന്ദ്രസഹായത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഏപ്രില്‍ ആദ്യവാരം ഇതു സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ കെ എസ് ആര്‍ ടി സി സമര്‍പ്പിച്ചിരുന്നു.
അടിയന്തിര ഘട്ടങ്ങളില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ സാറ്റലൈറ്റ് ബസ്റ്റാഡിലെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും. അവിടെ നിയമിക്കുന്ന ജീവനക്കാര്‍ യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയോ അടുത്തുളള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തുകയോ ചെയ്യുമെന്ന് കര്‍ണാടക ആര്‍ ടി സി മാനേജിങ് ഡയറക്ടര്‍ രാജേന്ദ്രകുമാര്‍ കഠാരിയ പറഞ്ഞു.

പാനിക് ബട്ടണ്‍ സ്ഥാപിക്കുന്നത് കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്കും പ്രയോജനപ്പെടും. കേരളത്തിലെ വിവിധ ജില്ലകളിലേയ്ക്ക് ഒട്ടേറെ ബസ്സുകളാണ് ദിനം പ്രതി സര്‍വ്വീസ് നടത്തുന്നത്. പലപ്പോളും സഹയാത്രക്കാര്‍ ശല്യംചെയ്യുന്നതടക്കമുളള പരാതികള്‍ ലഭിക്കാറുണ്ട്. പാനിക് ബട്ടണ്‍ സ്ഥാപിക്കുന്നതോടെ സ്ത്രീ സുരക്ഷകണക്കിലെടുത്ത് ബസ്സുകളില്‍ പാനിക് ബട്ടണ്‍ സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാവും കര്‍ണാടകം.
കര്‍ണാടക ആര്‍ ടി സി യില്‍ ജോലി ചെയ്യുന്ന ഒട്ടേറെ ഒട്ടേറെ വനിതാ ജീവനക്കാര്‍ക്കും പാനിക് ബട്ടണ്‍ പ്രയോജനപ്പെടും. ടാക്‌സികളിലും ബി എം ടി സി ബസ്സുകളിലും പാനിക് ബട്ടണുകളും ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കഴിഞ്ഞ ആഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications