ബെംഗളൂരു: കല്യാണ്‍ നഗറില്‍ നിന്നും കേരള ആര്‍ടിസി സര്‍വ്വീസ് ഉടന്‍ ആരംഭിക്കും
ബെംഗളൂരു: കല്യാണ്‍ നഗറില്‍ നിന്നും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.
സര്‍വ്വീസ് ആരംഭിക്കുന്നതോടെ ലിംഗരാജപുരം, ബാനസവാടി, ഹെന്നൂര്‍, കൊത്തന്നൂര്‍, കെആര്‍ പുരം, നാഗവാര എന്നിവിടങ്ങളിലെ മലയാളികള്‍ക്കാണ് ഇതോടെ കേരളത്തിലേക്കുള്ള യാത്ര സുഖമമാകുന്നത്.

നിലവില്‍ കലാശിപാളയം, സാറ്റ്‌ലൈറ്റ്, ശാന്തിനഗര്‍, കോറമംഗല എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വ്വീസ് നടത്തുന്നത്. കേരളസമാജം ബെംഗളൂരു ഈസ്റ്റ് ഭാരവാഹികളും കര്‍ണാടക ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം എമര്‍ജിന്‍സി കോര്‍ഡിനേറ്ററും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനമായത്.












Click it and Unblock the Notifications