
കെജിഎഫിലെ ആന്‍ഡ്രൂസിന്റെ മെഴ്സിഡസ് കാര്‍ ട്രക്കിലിടിച്ചു.... അദ്ഭുതകരമായി രക്ഷപ്പെട്ട് നടന്
ബെംഗളൂരു: കെജിഎഫ് താരം ബിഎസ് അവിനാശ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അദ്ഭുതകരമായിട്ടാണ് താരം രക്ഷപ്പെട്ടു. കെജിഎഫിലെ ആന്‍ഡ്രൂസ് എന്ന കഥാപാത്രം ചെയ്താണ് താരം പ്രശസ്തനായത്. റോക്കി ഭായി എന്ന യഷിന്റെ കഥാപാത്രത്തെ മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്ന നിര്‍ണായക കഥാപാത്രമാണിത്. രണ്ടാം ഭാഗത്തില്‍ ഈ കഥാപാത്രം വില്ലനായി മാറുന്നുമുണ്ട്. രണ്ട് ഭാഗത്തിലും അദ്ദേഹത്തിന്റെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം താരത്തിന് വലിയ അപകടമാണ് നേരിട്ടതെന്നാണ് കന്നഡ സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
ഫട്നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം
ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് അവിനാശിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ബെംഗളൂരുവിലെ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ സ്വന്തം മെഴ്സിഡസ് കാറിലായിരുന്നു താരത്തിന്റെ യാത്ര. അപ്രതീക്ഷിതമായി ഒരു ട്രക്ക് അവിനാശിന്റെ കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഈ ട്രക്ക് എവിടെ നിന്നാണ് കയറി വന്നതെന്ന് അറിയില്ല. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു വരവ്. അതേസമയം അവിനാശിന് ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ല. അദ്ദേഹം സുരക്ഷിതനാണ്. ജിമ്മിലേക്ക് കാറുമായി പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ഇക്കാര്യം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് അറിയിച്ചിരിക്കുന്നത്.
പരിക്കേല്‍ക്കാതെ അവിനാശ് അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. റെഡ് സിഗ്നല്‍ മറികടന്ന് വന്ന കണ്ടെയ്നര്‍ വേഗത്തില്‍ വന്ന് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്ന് അവിനാശ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കാറിന് സാരമായ കേടുപാടുണ്ടായെങ്കിലും തനിക്ക് പരിക്കേറ്റില്ലെന്നും, അതിന് ദൈവത്തിന് നന്ദി പറയുന്നതായും അവിനാശ് പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കബ്ബണ്‍ പാര്‍ക്ക് പോലീസാണ് കേസെടുത്തത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. നിലവില്‍ കന്നഡ സിനിമാ മേഖലയിലെ പ്രമുഖ താരം കൂടിയാണ് അവിനാശ്. അതുകൊണ്ട് പോലീസ് വളരെ ഗൗരവത്തോടെയാണ് ഈ കേസിനെ കാണുന്നത്.
മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി