Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജിഎഫിലെ റോക്കിഭായ് ബിജെപിയാണോ? ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, ചര്‍ച്ചയായി യഷിന്റെ രാഷ്ട്രീയം

ബെംഗളൂരു: രാജ്യം മുഴുവന്‍ ഇപ്പോള്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ അത് ബോക്‌സോഫീസിലാണ് ആഞ്ഞടിക്കുന്നത്. കോളാര്‍ സ്വര്‍ണ ഖനികളുടെ കഥ പറഞ്ഞ കെജിഎഫ് ഇന്ത്യയിലാകെ തരംഗം തീര്‍ത്തിരിക്കുകയാണ്. ഇതിലെ നായകന്‍ യഷ് എന്ന നവീന്‍ കുമാര്‍ ഗൗഡ ഒറ്റ രാത്രി കൊണ്ട് ഹീറോയായിരിക്കുകയാണ്. എന്നാല്‍ യഷിന്റെ പഴയ കാല ജീവിതവും രാഷ്ട്രീയവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നാടകവും സീരിയലുമെല്ലാം തുടക്കക്കാലത്ത് യഷിനെ നിലനിര്‍ത്തിയ ഘടകങ്ങളായിരുന്നു. പിന്നീട് തുടരെ പടങ്ങള്‍ വിജയിപ്പിച്ചാണ് യഷ് കന്നഡ സിനിമയിലെ സൂപ്പര്‍ താരമായത്. ഇപ്പോള്‍ താരം ബിജെപി അനുഭാവിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

1

യഷ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം കാറിന് മുകളില്‍ നില്‍ക്കുന്ന ചിത്രം ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ ചോദ്യം. കന്നഡ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പല സന്ദര്‍ഭങ്ങളിലായി ഭാഗമായിട്ടുണ്ട് യഷ്. 2018ല്‍ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടായിരുന്നു യഷ്. കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി യഷ് വോട്ട് ചോദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മരുമകള്‍ സ്മിതയ്ക്ക് വേണ്ടി യഷ് പ്രചാരണത്തിനിറങ്ങിയിരുന്നു. കൃഷ്ണരാജ നഗര്‍ മണ്ഡലത്തില്‍ രണ്ട് തവണ ജെഡിഎസ് എംഎല്‍എയായ എസ്ആര്‍ മഹേഷിന് വേണ്ടിയും നടന്‍ പ്രചാരണം നടത്തി.

മഹേഷിനെ പിന്തുണയ്ക്കണമെന്നും, മണ്ഡലത്തിന്റെ വികസനത്തിന് അത് അത്യാവശ്യമാണെന്നും യഷ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബിജെപിക്ക് വേണ്ടി മൈസൂരുവിലും ജെഡിഎസ്സിന് വേണ്ടി മാണ്ഡ്യയിലുമാണ് യഷിന്റെ പ്രചാരണം. മൈസൂരുവിലെ കൃഷ്ണരാജ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ്എ രാംദാസിന് വേണ്ടിയാണ് യഷ് പ്രചാരണത്തിനെത്തിയത്. കെആര്‍ നഗര്‍ ടൗണ്‍, ഹെബ്ബാള്‍, സാലിഗ്രാമ, ഹമാപുര, തുടങ്ങിയ ഗ്രാമങ്ങളില്‍ റോഡ് ഷോ നടത്തിയതും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിനും ജെഡിഎസ്സിനും ബിജെപിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ ശരിക്കും നിങ്ങളേതാണ് പാര്‍ട്ടിയെന്ന് യഷിനോട് മാധ്യമങ്ങള്‍ ചോദിച്ചു. താന്‍ ഒരു പാര്‍ട്ടിയുടെയും ഒപ്പമല്ലെന്ന് നടന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തേക്കാള്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തികള്‍ക്കും മാനവികതയ്ക്കുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, എന്നീ മേഖലകളിലെ നിലവാരമുയര്‍ത്താന്‍ ശ്രദ്ധ നല്‍കുന്ന ഒരു നേതാവിനെയാണ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി വേണ്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷി കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കണം, തൂക്കുസഭ നമുക്ക് വേണ്ടെന്നും നടന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം യഷ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനൊപ്പം ദ്ദേഹത്തെ ശനീശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അഭ്യൂഹം ശക്തമായത്. ഇവര്‍ ഹെലികോപ്ടറിലാണ് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+