രണ്ടരവയസ്സുകാരി മണ്ണെണ്ണ കുടിച്ച് മരിച്ചു
ബാംഗ്ലൂര്‍: വെള്ളമാണെന്ന് കരുതി മണ്ണെണ്ണ എടുത്ത് കുടിച്ച രണ്ടര വയസ്സുകാരി മരിച്ചു. 2013 സെപ്റ്റംബര്‍ 15 നാണ് കുട്ടി മണ്ണെണ്ണ കുടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബര്‍17 ന് മരിച്ചു.
സുരക്ഷ ജീവനക്കാരനായ മഞ്ജുനാഥിന്റേയും ഗീതയുടേയും മകള്‍ ഭാനുപ്രിയ ആണ് മരിച്ചത്. തുങ്കൂര്‍ ജില്ലയിലെ സൈറ സ്വദേശികളാണ് ഇവര്‍.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗീത വിശ്രമത്തിലായിരുന്നു. അപ്പോഴാണ് മകള്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വന്നത്. അടുക്കളയില്‍ ഗ്ലാസ്സില്‍ വെളളം എടുത്ത് വച്ചിട്ടുണ്ടെന്നും പോയി എടുത്തു കുടിക്കാനും ഗീത ആവശ്യപ്പെട്ടു. പക്ഷേ ഭര്‍ത്താവ് മഞ്ജുനാഥ് മറ്റൊരു ഗ്ലാസില്‍ മണ്ണെണ്ണ നിറച്ചുവച്ചിരുന്ന കാര്യം ഗീതക്ക് അറിയില്ലായിരുന്നു.
ഭാനുപ്രിയ അടുക്കയില്‍ എത്തി കുടിച്ചത് മഞ്ജുനാഥ് എടുത്ത് വച്ച മണ്ണെണ്ണയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോഴേക്കും കുട്ടി വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് അടുത്തെത്തി. വായക്ക് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നു. അപ്പോഴാണ് ഗീതക്കും മഞ്ജുനാഥിനും സംഭവം പിടികിട്ടിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അടുക്കളയില്‍ ഉറുമ്പിനെ തുരത്താന്‍ വേണ്ടി മണ്ണെണ്ണ സ്പ്രേ ചെയ്തിരുന്നതായി മഞ്ജുനാഥ് പറഞ്ഞു. ബാക്കിവന്ന മണ്ണെണ്ണ ഒരു ഗ്ലാസ്സില്‍ ഒഴിച്ച് അടുപ്പിനടുത്ത് വച്ചിരിക്കുകയായിരുന്നു. ഇതാണ് കുട്ടി അറിയാതെ എടുത്ത് കുടിച്ചതെന്ന് മഞ്ജുനാഥ് പോലീസിനോട് പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications