കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനസമരം ബെംഗളൂരുവിലും, അടി പൊട്ടുമോ?

Google Oneindia Malayalam News

ബെംഗളൂരു: കൊച്ചിയും ഹൈദരാബാദും കൊല്‍ക്കത്തയും ചെന്നൈയും കഴിഞ്ഞ് ചുംബന സമരം ഐ ടി നഗരമായ ബംഗളൂരുവിലേക്കും. സദാചാര പോലീസിംഗിനെതിരെ പ്രതിഷേധവുമായി കൊച്ചിയില്‍ തുടങ്ങിയ ചുംബന സമരത്തില്‍ മെട്രോ നഗരങ്ങളെല്ലാം പങ്കെടുക്കുമ്പോള്‍ ബെംഗളൂരു മാത്രം അടങ്ങിയിരിക്കുന്നത് എങ്ങനെ. നവംബര്‍ 22 നോ 29 നോ ആയിരിക്കും ബെംഗളൂരു ചുംബന സമരത്തിന് സാക്ഷിയാകുക.

നൂറ്റിയന്‍പതോളം ആളുകള്‍ ചുംബന സമരത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സദാചാര പോലീസിംഗിന് എതിരായിട്ടാണ് തങ്ങള്‍ ബെംഗളൂരുവിലും ചുംബന സമരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാളായ രചിത തനേജ പറഞ്ഞു. 2008 ല്‍ ശ്രീരാമസേന തലവന്‍ മുത്തലിക്കിന് പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ അയച്ച പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു 23 കാരിയായ തനേജ.

kiss-of-love

എം ജി റോഡിനടത്തുള്ള മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ച് ചുംബന സമരം നടത്താനായിരുന്നു സംഘാടകരുടെ ആദ്യത്തെ പ്ലാന്‍. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധ കിട്ടുന്ന ടൗണ്‍ ഹാള്‍ പരിസരത്തേക്ക് ഇത് പിന്നീട് മാറ്റി. ബെംഗളൂരുവില്‍ പൊതുപരിപാടികളുടെയും പ്രതിഷേധങ്ങളുടെയും ഒരു സ്ഥിരം വേദിയാണ് ടൗണ്‍ഹാള്‍ ജംഗ്ഷന്‍.

ചുംബിക്കാന്‍ വരുന്നവരില്‍ ആര്‍ക്കും തല്ലുകൊള്ളുന്നതിലോ ആരെങ്കിലും അറസ്റ്റിലാകുന്നതിലോ സംഘാടകര്‍ക്ക് താല്‍പര്യമില്ല. പക്ഷേ കേരളം ഭരിക്കുന്ന അതേ പാര്‍ട്ടിയാണ് കര്‍ണാകടവും ഭരിക്കുന്നത്. ഇവിടത്തെ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസുകാരനാണ്. മലയാളിയാണ്. ചുംബന സമരത്തോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ട് തന്നെ അറിയണം. സംഘാടകര്‍ ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഉചിതമായ നടപടി എടുക്കുമെന്നുമാണ് പോലീസ് മേധാവികള്‍ പറയുന്നത്.

English summary
The Kiss of Love campaign is set to be held in Bengaluru. The Bengaluru chapter is likely to see around 150 people taking part.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X