Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലും കോവിഡ് വര്‍ധിക്കുന്നു; ആശുപത്രികള്‍, കിടക്കകള്‍, റെംഡെസിവിർ ലഭ്യത എല്ലാം അറിയാം

ബെംഗളൂരു: രാജ്യത്ത് ഉടനീളം എന്ന പോലെ കോവിഡിന്‍റെ രണ്ടാം തരംഗം ബെംഗ്ലൂരു നഗരത്തില്‍ അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി സ്ഥിരീകരിക്കുപ്പെടുന്ന കേസുകളില്‍ ബഹുഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങള്‍ പ്രകടമല്ല എന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നതിന് അനുസരിച്ച് ആശുപത്രികളില്‍ കിടക്കകളും ഓക്സിജനും സജ്ജീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. കിടക്കള്‍ ലഭ്യമാക്കണമെന്ന പ്രത്യേക നിര്‍ദേശം സര്‍ക്കാര്‍ ഇതിനോടകം തന്നെ സ്വകാര്യ ആശുപത്രികള്‍ക്കടക്കം നല്‍കിയിട്ടുണ്ട്.

ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യത അറിയാന്‍ ബന്ധപ്പെടാം

abc

ആശുപത്രികളെ ഡെഡിക്കേറ്റഡ് കോവിഡ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചും കൂടുതൽ കിടക്കകൾ ലഭ്യമാക്കിയും താൽക്കാലിക കോവിഡ് സൗകര്യങ്ങൾ തുറക്കുന്നതിലൂടെയും സംസ്ഥാന സർക്കാര്‍ മികച്ച ആരോഗ്യസേവനം നഗരത്തില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ബി‌ബി‌എം‌പിയുടെ സൈറ്റ് ( bbmpgov.com/chbms) വഴി ആശുപത്രികളിലെ ബെഡ്, ഒക്സിജന്‍ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, കോവിഡ് കെയർ സെന്ററുകൾ (സിസിസി), സ്വകാര്യ ആശുപത്രികൾ എന്നിവയിൽ കിടക്ക ലഭ്യത സംബന്ധിച്ച വിശദാംശങ്ങളാണ് ഈ സൈറ്റില്‍ നിന്നും ലഭ്യമാവുക.

ബെംഗളൂരു നഗര ജില്ലകളിലെ ആശുപത്രികളുടെ വിവരങ്ങള്‍

ban

കോവിഡ് -19 മായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 1912 നമ്പറില്‍ ഒരു ഹെൽപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ നൽകുന്നതിനുപുറമെ ബെഡ്ഡുകള്‍ അനുവദിക്കൽ, ആശുപത്രി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ഈ ഹെല്‍പ്പ് ലൈനിലൂടെ ലഭ്യമാവും.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

കോവിഡ് -19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആൻറിവൈറൽ മരുന്നാണ് റെംഡെസിവിർ. ആവശ്യകത വര്‍ധിച്ചതോടെ മരുന്ന് കരിഞ്ചന്തയില്‍ ഉള്‍പ്പടെ വില്‍ക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് നല്‍കുന്നതിന് കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ റെംഡെസിവിർ കുത്തിവെപ്പ് ലഭ്യമാവുന്ന ആശുപത്രികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

a
b
c
d
e
f
f
8
9

10

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+