കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ പീഡന ശ്രമം, കണ്ടക്ടര്‍ അറസ്റ്റില്‍

  • By Siniya
Google Oneindia Malayalam News

ബെംഗളുരു: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ എസ് ആര്‍ടിസി കണ്ടക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാരനായ ഷൗക്കത്തലിയെയാണ് കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസ്സിലാണ് പീഡന ശ്രമം.

ബുധനാഴ്ച രാവിലെ ഒന്‍പതെ മുക്കാലിന് ബെംഗളൂരുവിലെ ശാന്തിനഗറില്‍ നിന്ന് യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു പീഡന ശ്രമം. ഡ്രൈവര്‍ എത്തുന്നതിന് മുന്‍പ് ബസ്സിലെ ഏക യാത്രക്കാരിയെ കണ്ടക്ടര്‍ കടന്നു പിടിക്കുകയായിരുന്നു.

women

ഉടന്‍ തന്നെ യാത്രക്കാരി ഭര്‍ത്താവിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി. വൈകുന്നേരം ബസ്സ് കല്‍പ്പറ്റ എത്തിയപ്പോള്‍ കണ്ടക്ടറെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

യാത്രക്കാരുള്ളതിനാല്‍ കല്‍പ്പറ്റ ഡിപ്പോയിലെ മറ്റൊരു കണ്ടക്ടറെ പകരം വരുത്തിയാണ് ബസ്സ് കോഴിക്കോട്ടേക്ക് വിട്ടത്. കേസ് ശാന്തിനഗര്‍ പോലീസിന് കൈമാറുമെന്ന് കല്‍പ്പറ്റ പോലീസ് അറിയിച്ചു. കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

English summary
KSRTC Bus conducter arrested in Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X