ബെംഗളൂരുവില്‍ റവന്യു വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം : ഒട്ടേറെ ഫയലുകള്‍ കത്തി നശിച്ചു
ബെംഗളൂരു: ബെംഗളുരുവില്‍ വിധാന്‍ സൗധയ്ക്കു സമീപമുളള എം.എസ് കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ട്. റവന്യു വകുപ്പിന്റെ കീഴില്‍ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന ഓഫീസിലാണ് ശനിയാഴ്ച് രാവിലെ ഏഴുമണിയോടെ തീപ്പിടുത്ത
മുണ്ടായത്.വിധാന്‍ സൗധ പോലീസ് സ്റ്റേഷന് ജീവനക്കാരാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതു കണ്ടത്.തുടര്‍ന്ന് അഗ്നി ശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപ്പിടുത്ത
മുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അതേ സമയം സംഭവത്തില്‍ അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.വയലികാവല്‍ ഹൗസ് ബില്‍ഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെതടക്കമുളള ഭൂമി ഇടപാടു രേഖകള്‍ കത്തിനശിച്ചിട്ടുണ്ട്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവുകളും വിജ്ഞാപനങ്ങളും കത്തി നശിച്ചവയില്‍പ്പെടുന്നു.അനേകം ഫയലുകളും ഒരുലാപ്ടോപ്പു കത്തിനശിച്ചിട്ടുണ്ടെന്ന് റവന്യു വകുപ്പ് ഓഫീസ് അണ്ടര്‍ സെക്രട്ടറി മഹാലക്ഷ്മി പറഞ്ഞു.തീപ്പിടത്തമുണ്ടായ എം എസ് കെട്ടിടത്തില്‍ വിവിധ വകുപ്പുകളുടെ 30 ഓളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ ഓഫീസുകളിലും രണ്ടുസുരക്ഷാജീവനക്കാരെയും നിര്‍ത്തിയിട്ടുണ്ട്.കെട്ടിടത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നില്ലെന്നതാണ് പ്രധാന ന്യുനത.ഇടുങ്ങിയ ഓഫീസ് ഘടനയാണ് തീപ്പിടുത്തത്തിനു കാരണമെന്നു ചില ഓഫീസ് ജീവനക്കാര്‍ ആരോപിക്കുന്നു.
അതേസമയം തലേ ദിവസം കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറന്നിരുവെന്ന് മറ്റു ചില ജീവനക്കാര്‍ പറഞ്ഞു. കത്തി നശിച്ച ഫയലുകളുടെ പകര്‍പ്പ് കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മേലുദ്യോഗസ്ഥന്മാരോട് ചോദിക്കണമെന്നായിരുന്നു ജീവനക്കാരുടെ മറുപടിയെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന വിധാന്‍ സൗധ പോലീസ് പറഞ്ഞു. റവന്യു വകുപ്പ് ചീഫ് സെക്രട്ടറി അരവിന്ദ് ജാദവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications