Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനീതിന്റെ മരണം: ആരാധകൻ തൂങ്ങിമരിച്ചു, രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു, ഒരാൾ കൈ തകർത്തു

ബെംഗളൂരു: കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത അറിഞ്ഞ് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലവും മരണപ്പെട്ടതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാഡിവദ്ദര എന്ന യുവാവാണ് പ്രിയതാരത്തിന്റെ വിയോഗം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്. കര്‍ണാടകത്തിലെ ബെലഗാവി ജില്ലയിലെ അതാനി സ്വദേശിയാണ് രാഹുല്‍. വെള്ളിയാഴ്ച രാത്രിയാണ് വീട്ടില്‍ വെച്ച് രാഹുല്‍ തൂങ്ങി മരിച്ചത്.

പുനീതിന്റെ മരണം

പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകന്‍ ആയിരുന്നു രാഹുല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞ് രാഹുല്‍ വളരെ അധികം ദുഖിതനായിരുന്നു. വീട്ടില്‍ പുനീതിന്റെ ഫോട്ടൊ വെച്ച് അതില്‍ പൂക്കള്‍ അര്‍പ്പിച്ച് രാഹുല്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചിരുന്നു. അതിന് ശേഷം രാത്രി മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പുനീതിന്റെ മരണം

മുനിയപ്പ, പരശുറാം ദിമാന്നനാവര്‍ എന്നിവരാണ് പുനീതിന്റെ മരണവാര്‍ത്ത താങ്ങാനാകാതെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ചംരാജ് നഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലെ മരുരു ഗ്രാമത്തില്‍ നിന്നുളള മുപ്പതുകാരനായ മുനിയപ്പ കര്‍ഷകനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകന്‍ ആയിരുന്ന മുനിയപ്പ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വിടാതെ കാണുമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

പുനീതിന്റെ മരണം

വെള്ളിയാഴ്ച രാവിലെയോടെയാണ് പുനീത് രാജ്കുമാറിന് ഹൃദയാഘാതം ഉണ്ടായതായി വാര്‍ത്തകള്‍ വന്നത്. രാവിലെ മുതല്‍ ടിവിയില്‍ ഈ വാര്‍ത്ത കണ്ട് കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു മുനിയപ്പ. പിന്നാലെ പുനീത് രാജ്കുമാറിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചതോടെ മുനിയപ്പ നെഞ്ച് വേദനയെടുത്ത് കുഴഞ്ഞ് വീണു. ഉടനെ തന്നെ വീട്ടുകാര്‍ അദ്ദേഹത്തെ പൊന്നാച്ചി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പുനീതിന്റെ മരണം

പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞ് ഹൃദയാഘാതം മൂലം മരണപ്പെട്ട മറ്റൊരു ആരാധകനായ പരശുറാമും ബെലഗാവി സ്വദേശിയാണ്. ഷിന്‍ഡോലി ഗ്രാമത്തില്‍ താമസിക്കുന്ന പരശുറാം ടെലിവിഷനില്‍ പുനീത് മരണപ്പെട്ടതായുളള വാര്‍ത്തകള്‍ കണ്ട് നിര്‍ത്താതെ കരയുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നാലെ ഹൃദയാഘാതമുണ്ടാവുകയും വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

പുനീതിന്റെ മരണം

പുനീതിന്റെ മരണ വാര്‍ത്ത അറിഞ്ഞ് സഹിക്കാനാകാതെ മറ്റൊരു ആരാധകര്‍ സ്വന്തം കൈ ഇടിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഉടുപ്പിയിലെ ഓട്ടോ ഡ്രൈവറായ സതീഷ് എന്ന 35കാരനാണ് കൈ സ്വന്തം ഓട്ടോയില്‍ ഇടിച്ച് തകര്‍ത്തത്. താന്‍ ഇത്തരത്തില്‍ പുനീതിന് ആദരാജ്ഞലി അര്‍പ്പിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഏവരേയും നടുക്കി കൊണ്ട് കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+