4 വര്‍ഷത്തെ ജീവിതം; 22 ലക്ഷം നഷ്ടപരിഹാരം
ബാംഗ്ലൂര്‍: നാലു വര്‍ഷം കൂടെ ജീവിച്ച വിദ്യാര്‍ഥിനിക്ക് 22 ലക്ഷം രൂപ പ്രൊഫസര്‍ നഷ്ടപരിഹാരമായി നല്കാന് വിധി. 16 വര്‍ഷം മുന്‍പത്തെ പ്രണയബന്ധത്തിന്റെ പേരിലാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെന്റല്‍ കോളജിലെ അധ്യാപികയായ സ്ത്രീക്ക് നഷ്ടപരിഹാരമായി 22 ലക്ഷം രൂപ ലഭിക്കുന്നത്. കഥയുടെ പോക്ക് ഇങ്ങിനയൊണ്.
1999 ല്‍ പെണ്‍കുട്ടി സുള്ളിയയില്‍ ഫസ്റ്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരിക്കേയാണ് തന്റെ അധ്യാപകന് കൂടിയായ പ്രൊഫസര്‍ കെ വി നഞ്ചുണ്ട സ്വാമിയുമായി അടുക്കുന്നത്. അടുപ്പം സ്വാഭാവികമായും പ്രണയമായി. ഏകദേശം നാലുവര്‍ഷത്തോളം ഇരുവരും ഒന്നിച്ചി ജീവിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം വിവാഹത്തിലെത്താതെ പിരിഞ്ഞു.

ഇരുവരും വ്യത്യസ്ത ജാതിയില്‍ ആയിരുന്നതിനാല്‍ നഞ്ചുണ്ട സ്വാമിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. വിവാഹത്തിലെത്താതെ ബന്ധം അവസാനിച്ചതോടെ അധ്യാപകനായ നഞ്ചുണ്ട സ്വാമിയുടെ പേരില്‍ പെണ്‍കുട്ടി കേസ് കൊടുത്തു. ബലാത്സംഗം, വഞ്ചനാക്കുറ്റം, ജാതിപ്പേര് പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍.
50 ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നഞ്ചുണ്ട സ്വാമി നഷ്ടപരിഹാരമായി 22 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചത്. ജൂലൈ നാലിനകം തുക പരാതിക്കാരിയുടെ അക്കൗണ്ടില്‍ എത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. നിലവില്‍ ബാംഗ്ലൂര്‍ ഡെന്റല്‍ കോളജില്‍ അധ്യാപികയാണ് പരാതിക്കാരി. ഇന്‍ഡോര്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറാണ് കെ വി നഞ്ചുണ്ടസ്വാമി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications