കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വര്‍ഷത്തെ ജീവിതം; 22 ലക്ഷം നഷ്ടപരിഹാരം

Google Oneindia Malayalam News

ബാംഗ്ലൂര്‍: നാലു വര്‍ഷം കൂടെ ജീവിച്ച വിദ്യാര്‍ഥിനിക്ക് 22 ലക്ഷം രൂപ പ്രൊഫസര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. 16 വര്‍ഷം മുന്‍പത്തെ പ്രണയബന്ധത്തിന്റെ പേരിലാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെന്റല്‍ കോളജിലെ അധ്യാപികയായ സ്ത്രീക്ക് നഷ്ടപരിഹാരമായി 22 ലക്ഷം രൂപ ലഭിക്കുന്നത്. കഥയുടെ പോക്ക് ഇങ്ങിനയൊണ്.

1999 ല്‍ പെണ്‍കുട്ടി സുള്ളിയയില്‍ ഫസ്റ്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരിക്കേയാണ് തന്റെ അധ്യാപകന്‍ കൂടിയായ പ്രൊഫസര്‍ കെ വി നഞ്ചുണ്ട സ്വാമിയുമായി അടുക്കുന്നത്. അടുപ്പം സ്വാഭാവികമായും പ്രണയമായി. ഏകദേശം നാലുവര്‍ഷത്തോളം ഇരുവരും ഒന്നിച്ചി ജീവിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം വിവാഹത്തിലെത്താതെ പിരിഞ്ഞു.

karnataka

ഇരുവരും വ്യത്യസ്ത ജാതിയില്‍ ആയിരുന്നതിനാല്‍ നഞ്ചുണ്ട സ്വാമിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. വിവാഹത്തിലെത്താതെ ബന്ധം അവസാനിച്ചതോടെ അധ്യാപകനായ നഞ്ചുണ്ട സ്വാമിയുടെ പേരില്‍ പെണ്‍കുട്ടി കേസ് കൊടുത്തു. ബലാത്സംഗം, വഞ്ചനാക്കുറ്റം, ജാതിപ്പേര് പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍.

50 ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നഞ്ചുണ്ട സ്വാമി നഷ്ടപരിഹാരമായി 22 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചത്. ജൂലൈ നാലിനകം തുക പരാതിക്കാരിയുടെ അക്കൗണ്ടില്‍ എത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. നിലവില്‍ ബാംഗ്ലൂര്‍ ഡെന്റല്‍ കോളജില്‍ അധ്യാപികയാണ് പരാതിക്കാരി. ഇന്‍ഡോര്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറാണ് കെ വി നഞ്ചുണ്ടസ്വാമി.

English summary
Bangalore lecturer gets money worth 22 lakhs from professor as compensation for relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X