ബെംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനി ടെറസില്‍ നിന്നും വീണ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റല്‍ ടെറസില്‍ നിന്നും വീണ് മരിച്ചു. മലയാളിയായ ജിതയാണ് ശനിയാഴ്ച മരിച്ചത്.
ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജിത. ശനിയാഴ്ച രാത്രി കോളേജ് ഹോസ്റ്റലിന് മുകളില്‍ പഠിക്കാന്‍ കയറിയതാണ് പെണ്‍കുട്ടി. അബദ്ധത്തില്‍ കാല് തെറ്റി നിലത്തി വീണതാകാം എന്ന് പറയുന്നു.

അപകടം നടന്ന ഉടന്‍ തന്നെ സ്പതഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്താശ്രാവമുണ്ടായി. മൂവാറ്റുപുഴ റാക്കാട് മുട്ടത്ത് സജീവന്റെയും ഗീതയുടെയും മകളാണ് ജിത












Click it and Unblock the Notifications