ബെംഗളൂരു: മലയാളി പെണ്‍കുട്ടിയുടെ മരണം, കൊലപാതകമെന്ന് സംശയം
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിയ്ക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ബെംഗളൂരു ദുരവാണി നഗറിലെ വീട്ടില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ചേപ്പാട് ചേന്നക്കര തെക്ക് പുത്തന്‍ വീട്ടില്‍ ശങ്കരനാരായണന്റേയും ശാന്തിയുടേയും മകള്‍ അക്ഷയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അക്ഷയയുടെ മാതാപിതാക്കള്‍.

ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കള്‍. കുട്ടിയുടെ ഡയറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയെന്ന പൊലീസിന്റെ വാദവും ബന്ധുക്കള്‍ തള്ളിക്കള.ുന്നു. കുറിപ്പിലെ കൈയ്യക്ഷരം കുട്ടിയുടേതല്ലെന്നും ബന്ധുക്കള്‍. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കുട്ടിയുടെ ഒരു സുഹൃത്തിനെ ചോദ്യം ചെയ്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications