മുന്‍ കേന്ദ്രമന്ത്രി ഖാര്‍ഗെയുടെ ആസ്തി അമ്പതിനായിരം കോടി?
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്ജുനന് ഖാര്‍ഗെയ്ക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ആരോപണം. രണ്ടാം യു പി എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന ഖാര്‍ഗെ അമ്പതിനായിരം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് ആരോപണം. അഴിമതി വിരുദ്ധ നിയമപ്രകാരം ലോകായുക്ത ഖാര്‍ഗെയ്ക്കെതിരെ അന്വേഷണം നടത്തും.
സമാജ് പരിവര്‍ത്തന്‍ സമിതി ജനറല്‍ സെക്രട്ടറിയായ ബി രത്നാകര്‍ എന്നയാളാണ് മല്ലികാര്ജുനന് ഖാര്‍ഗെയ്ക്കെതിരെ പരാതി നല്‍കിയത്. ഖാര്‍ഗെയുടെ പരസ്യമായ വരുമാനത്തില്‍ നിന്നും ഇത്രയും സമ്പാദിക്കാന്‍ കഴിയില്ല എന്നാണ് ഇയാള്‍ പറയുന്നത്. മന്ത്രിയായിരിക്കേ പദവി ദുരുപയോഗം ചെയ്താണ് ഖാര്‍ഗെ ഇത്രയും സമ്പാദിച്ചത് എന്നും പരാതിക്കാരന് ആരോപിക്കുന്നു.

ലോകായുക്തയുടെ റായ്ച്ചൂര്‍ വിഭാഗമാണ് ഖാര്‍ഗെയ്ക്കെതിരെ അന്വേഷണം നടത്തുന്നത്. കേസ് വിശദമായി പഠിച്ച ശേഷം വേണ്ട നടപടികള്‍ എടുക്കുമെന്ന് ലോകായുക്ത പ്രതിനിധി വണ്‍ഇന്ത്യയോട് പറഞ്ഞു. ആരോപണങ്ങള്‍ വാസ്തവമാണ് എന്ന് തെളിഞ്ഞാല്‍ ഖാര്‍ഗെയ്ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യും.
ബന്നാര്‍ഘട്ടയില്‍ 500 കോടിയുടെ കോംപ്ലക്സ്, ചിക്കമംഗ്ലൂരില്‍ 300 ഏക്കര്‍ കാപ്പിത്തോട്ടം, 50 കോടിയുടെ വീട്, കെങ്കേരിയില്‍ 40 ഏക്കര്‍ ഫാം ഹൗസ്, രാമയ്യ കോളേജിന് അടുത്തായി 25 കോടിയുടെ കെട്ടിടം, ബെല്ലാരി റോഡില്‍ 17 ഏക്കര്‍ സ്ഥലം, ഇന്ദിരാ നഗറില്‍ മൂന്ന് നില കെട്ടിടം, നഗരത്തില്‍ പലയിടത്തായി വീടുകള്‍ എന്നിങ്ങനെ പോകുന്നു ഖാര്‍ഗെയുടെ ആസ്തി എന്നാണ് പരാതിക്കാരന് പറയുന്നത്.
ഇത് കൂടാതെ ഭാര്യയുടെയും പെണ്മക്കളുടെയും ആണ്മക്കളുടെയും പേരില്‍ സ്വത്തുക്കള്‍ വാങ്ങി. മൈസൂര്‍, ഗുല്‍ബര്‍ഗ, ചെന്നൈ, ഗോവ, പുനെ. നാഗ്പൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും സ്വത്തുക്കളുണ്ട്. - ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവാണ് മല്ലികാര്ജ്ജുനന് ഖാര്‍ഗെ. 1980 മുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications