Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് സമ്മതിച്ചില്ല, സഹോദരിയുടെ മുടി മുറിച്ചു

ബാംഗ്ലൂര്‍: സഹോദരന്റെ കൂട്ടുകാരനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് 27കാരിയുടെ മുടി മുറിച്ചു. ബാംഗ്ലൂരിലാണ് സംഭവം. 23 കാരനായ സന്തോഷ് കുമാറാണ് മൂത്ത ചേച്ചിയുടെ മുടി മുറിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 27നായിരുന്നു സംഭവം. പാതി മൊട്ടയായ തലയുമായി കഴിയേണ്ടിവന്ന 27 കാരിയുടെ കഥ പുറംലോകമറിഞ്ഞത് രക്ഷാബന്ധന്‍ ദിവസമായ ആഗസ്ത് 10നാണ്.

വടക്കുകിഴക്കന്‍ ബാംഗ്ലൂരിലെ കാവല്‍ ബൈരസാന്ദ്രയിലാണ് സന്തോഷ് കുമാറും സഹോദരിയും താമസിക്കുന്നത്. തന്റെ സുഹൃത്തിനെ വിവാഹം ചെയ്യണമെന്ന് സന്തോഷ് സഹോദരിയായ ജയന്തി (പേര് യഥാര്‍ഥമല്ല) യോട് ആവശ്യപ്പെട്ടു. എന്നാല്‍ അനുജന്റെ വിഭാര്യനും രണ്ടു കുട്ടികളുടെ അച്ഛനുമായ സുഹൃത്തിനെ വിവാഹം ചെയ്യാന്‍ ജയന്തി സമ്മതിച്ചില്ല.

karnataka-map

ഇതില്‍ ദേഷ്യപ്പെട്ടാണ് ഇയാള്‍ സഹോദരിയുടെ തലയില്‍ മുടി കളയാനുള്ള മരുന്ന് ഒഴിച്ചത്. ബാംഗ്ലൂരിലെ ഒരു ബാറില്‍ ജോലി ചെയ്താണ് ജയന്തി കുടുംബം പോറ്റുന്നത്. സന്തോഷ് കുമാര്‍ ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കില്ലെന്നും അച്ഛനമ്മമാരെ ശ്രദ്ധിക്കില്ല എന്നും ജയന്തി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന ജയന്തി ഏതാനും മാസം മുമ്പാണത്രെ ബാംഗ്ലൂരിലെത്തിയത്.

മൂത്ത സഹോദരന്റെ ഭാര്യയെ സന്തോഷ് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. വീട്ടുകാരുമായി പിണങ്ങിയ ജയന്തി ആര്‍ ടി നഗറിലാണ് ഇപ്പോള്‍ താമസം. ഇവിടെത്തന്നെയുള്ള മറ്റൊരു ബാറിലാണ് സന്തോഷ് കുമാര്‍ ജോലി ചെയ്യുന്നത്. ജൂലൈ 27 ന് സഹോദരി ജോലി ചെയ്യുന്ന ബാറിലെത്തിയ ഇയാള്‍ മുടി കൊഴിയാനുള്ള മരുന്ന് ബലമായി തലയില്‍ ഒഴിക്കുകയായിരുന്നത്രെ. ജയന്തിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+