Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ പ്രസവിച്ച കാരണത്താല്‍ ബെംഗളൂരുവില്‍ ടെക്കി ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി

ബെഗംളൂരു:ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ വിവാഹമോചന അപേക്ഷ ഫയല്‍ ചെയ്ത് ഭര്‍ത്താവ്. നഗരത്തിലെ ഐടി കമ്പനിയില്‍ എന്‍ജിനീയറായ അജയ് (30 )ആണ് ഭാര്യ മീന (29) പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഡൈവോഴ്‌സിന് അപേക്ഷ നല്‍കിയത്. കുടുംബത്തില്‍ നടക്കുന്ന കനകാഭിഷേകം എന്ന ആചാരമാണ് അജയിനെ വിവാഹമോചനത്തിനു പ്രേചിപ്പച്ചതെന്നാണു കരുതുന്നത്. ആചാര പ്രകാരം നാലാം തലമുറയില്‍ ജനിക്കുന്ന ആദ്യത്തെ ആണ്‍കുട്ടി അവന്റെ ആദ്യ തലമുറയിലെ മുത്തച്ഛനെയും മുത്തശ്ശിയെയും കനകാഭിഷേകം നടത്തണം.

പെണ്‍കുട്ടി ജനിച്ചതറിഞ്ഞ അജയ് മീനയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയിലെത്തിയില്ലെന്നു മാത്രമല്ല ഒരു മാസത്തിനു ശേഷം വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയുമായിരുന്നു. അജയിന്റെ വീട്ടുകാരും മീനയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് കുഞ്ഞിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മീന പരാതി നല്‍കുകയായിരുന്നു.

baby35-600-19-1461

ഇതു പ്രകാരം രണ്ടു മാസത്തിലൊരിക്കല്‍ കുഞ്ഞിനെ കാണാന്‍ അജയ്ക്ക് അനുവാദം ലഭിച്ചെങ്കിലും ഭാര്യയെ കാണാന്‍ അജയ് തയ്യാറായില്ലനഗരത്തിലെ കമ്പനിയില്‍ സോഫ്ട് വെയര്‍ ഡെവലപ്പര്‍ ആയ മീനയും അജയും 2009 ലാണ് വിവാഹിതരായത്.ഇവരുടെത് പ്രേമ വിവാഹമായിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+