സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍
ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞുനോക്കിയ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. കോറമംഗലയിലെ വാസുദേവ അഡിഗ ഹോട്ടലിലാണ് ഹോട്ടലിലെത്തിയ സ്ത്രീ ടോയ്ലറ്റില് കയറാന്‍ തുടങ്ങിയപ്പോള്‍ ടോയ്ലറ്റ് വാതിലിനു മുകളിലൂടെ ഒരാള്‍ എത്തി നോക്കുന്നത് കണ്ടത്. യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓടിമറിയുകയും ചെയ്തു.
ഇക്കാര്യം യുവതി ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും നിരസിക്കുകയാണുണ്ടായത്. ഹോട്ടല്‍ ജീവനക്കാര്‍ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അധികൃതരോട് യുവതി ഹോട്ടലിലെ ടോയ്ലറ്റിനു പുറത്തു സ്ഥാപിച്ച് സിസിടി വി ക്യാമറ പരിശോധിക്കാനാവശ്യപ്പെടുകയായിരുന്നു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ ഒരാള്‍ ലേഡീസ് ടോയ്ലറ്റിനുള്ളിലേക്കു കടന്നു പോകുന്നത് വ്യക്തമായി കാണാമായിരുന്നു.

തുടര്‍ന്നു സ്ത്രീ പോലീസില്‍ പരാതിനല്കിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഗദക് സ്വദേശിയായ 20 കാരന് ഗൗസിനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മാസത്തോളമായി ഹോട്ടലില്‍ ജോലി ചെയ്തുവരികയാണ് ഇയാള്‍. ഇതിനിടെ ഹോട്ടല്‍മാനേജ്മെന്റ് മറ്റൊരു കഥയുമായി എത്തി.
പരാതി നല്കിയ യുവതിയും സുഹൃത്തും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതല്ലെന്നും റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതി ടോയ്ലറ്റില് പോകാന്‍ അനുവാദം ചോദിച്ചുവരികയാണെന്നുമാണ് പോലീസിനോടു പറഞ്ഞത്. ജീവനക്കാരന് ഒഴിഞ്ഞു നോക്കിയതല്ലെന്നും യുവതി വ്യാജ ആരോപണവുമായെത്തിയതാണെന്നും മാനേജുമെന്റ് അധികൃതര്‍ പറയുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications