ജയിലില്‍ നിന്ന് പുറത്തിറങ്ങി മിനിറ്റിനുള്ളില്‍ ആളെ തട്ടി, 3 മാസം കാത്തുവെച്ച പ്രതികാരം...
ബെംഗളൂരു: മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ നിമിഷങ്ങള്‍ക്കുള്ളില്‍ കൊലപ്പെടുത്തി.
26 കാരനായ ശിവപ്രസാദാണ് വ്യാഴ്യാഴ്ച രാവിലെ ജയിലില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കുളളിള്‍ കൊല്ലപ്പെട്ടത്. രൂപന്ന അഗ്രഹാര സ്വദേശിയാണ് ഇയാള്‍.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കൊലപാതക ശ്രമത്തിനാണ് പ്രസാദ് ജയിലില്‍ പോയത്. മൂന്ന് മാസത്തെ ശിക്ഷ അനുഭവിച്ച് തിരിച്ചിറങ്ങിയപ്പോള്‍ അതേ കേസിലെ ഇര തന്നെയാണ് പ്രസാദിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.
പ്രസാദിനെ കൊലപ്പെടുത്തിയ ആളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രോണിക് സിറ്റ് പോലീസ് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications