കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ തട്ടിക്കൊണ്ടുപോയ ആളെ കൊന്ന് മൃതദേഹം സ്‌റ്റേഷനിലെത്തിച്ചു

Google Oneindia Malayalam News

ബാംഗ്ലൂര്‍: മകളെ തട്ടിക്കൊണ്ടുപോയ ആളെ കൊന്ന് മൃതദേഹം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ബാംഗ്ലൂരിലെ കെ ആര്‍ പുരം പോലീസ് സ്‌റ്റേഷനിലാണ് അസാധാരണമായ ഈ സംഭവം ഉണ്ടായത്. ചൊരയൊലിക്കുന്ന കത്തിയും വസ്ത്രങ്ങളുമായി കയറി വന്ന് റിയാസ് ഖാന്‍ എന്ന ഗുഡ്‌സ് കാരിയര്‍ ഡ്രൈവര്‍ കുറ്റം ഏറ്റുപറയുകയായിരുന്നു.

ജൂലൈ പത്തിനാണ് റിയാസ് ഖാന്റെ 14 കാരിയായ മകളെ കാണാതായത്. മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് ജയനഗര്‍ സ്വദേശിയായ സാദിഖ് ബക്ഷ് എന്നയാളെ റിയാസ് ഖാന്‍ കൊലപ്പെടുത്തിയത്. ചോരയൊലിക്കുന്ന വസ്ത്രവുമായി പോലീസ് സ്‌റ്റേഷനില്‍ കയറി വന്ന് റിയാസ് ഖാന്‍ പറഞ്ഞു - എന്റെ മകളെ തട്ടിക്കൊണ്ടുപോയ ആളെ ഞാന്‍ കൊന്നു. മൃതദേഹം പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടിവെച്ചിട്ടുണ്ട്.

blood

പോലീസ് സ്‌റ്റേഷന് പുറത്ത് പാര്‍ക്ക് ചെയ്ത ഹോണ്ട ആക്ടീവയില്‍ ചാക്കില്‍ പൊതിഞ്ഞ് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ കാലില്‍ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നത്രെ. 20 കിലോീറ്റര്‍ ദൂരം വണ്ടിയോടിച്ചാണ് താന്‍ ഇവിടെയെത്തിയത് എന്ന് റിയാസ് ഖാന്‍ പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോംബെഗൗഡയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കാണാതായ പെണ്‍കുട്ടി. സാദിഖ് ബക്ഷ് കുട്ടിയുമായി അടുപ്പത്തിലായിരുന്നത്രെ. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന റിയാസ് ഖാന്‍ കുടുംബത്തോടൊപ്പം കെ ആര്‍ പുരത്തെ മോസ്‌ക് റോഡിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ സാദിഖ് കുട്ടിയെ കാണുന്നത് തുടരുകയും ജൂലൈ 30 ന് തട്ടിക്കൊണ്ടുപോകുകയുമായിരുന്നത്രെ. കുട്ടിയെ കാണാനില്ല എന്ന കേസ് കെ ആര്‍ പുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Man kills daughter's kidnapper in Bangalore and surrender in police station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X