അമ്മയുടെയും കാമുകന്റെയും പ്രണയസാക്ഷാല്‍ക്കാരത്തിന് ഇരയായത് മൂന്നു കുട്ടികള്‍
ബാംഗ്ലൂര്‍: മൂന്നു കുട്ടികളുടെ അമ്മയായ കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ കുട്ടികളെ കൊല ചെയ്തു. ഫഹീം ബൈഗ് എന്ന യുവാവാണ് ഈ അരുംകൊല ചെയ്തത്. ഇയാളെ പോലീസ് പിടികൂടി.മൂന്നു കുട്ടികളെയും സ്‌കൂളില്‍ നിന്നും ഇയാള്‍ കൂട്ടികൊണ്ടു വരികയായിരുന്നു. 4,6,8 വയസ്സുളള കുട്ടികളെ ആളിറങ്ങുന്ന ദ്വാരത്തിലൂടെ ഓടയിലേക്ക് വലിചെറിയുകയായിരുന്നു.
മൂന്നു കുട്ടികളുടെ അമ്മയെ വിവാഹം ചെയ്യാന്‍ ബൈഗിന്റെ വീട്ടുക്കാര്‍ എതിര്‍ത്തിരുന്നു. ഇതിനു പരിഹാരം കണ്ടുപിടിക്കാന്‍ വേണ്ടിയാണ് ഇയാള്‍ കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പോലീസിന് മൊഴി നല്‍കി. നാഗിനാ ബീഗവുമായി ഇയാള്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുക്കാരെ സമ്മതിപ്പിക്കാന്‍ വേറെ വഴിയില്ലായിരുന്നു എന്നുമാണ് ബൈഗ് പറയുന്നത്.

ഇരുവരും ബാംഗ്ലൂരിലെ കെജി ഹള്ളിയിലാണ് താമസം. മൂന്നു വര്‍ഷം മുന്‍പ് നാഗിനയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് ഹൈദ്രാബാദിലേക്ക് പോയി. ഇതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാക്കുന്നത്. സുല്‍ത്താന്‍(4),അഫ്രീന്‍(6), അഫ്‌നാന്‍(8) എന്നിവരാണ് കൊലപ്പെട്ടത്. കഴിഞ്ഞ മാസം ആഗസ്റ്റ് 27 നാണ് മൂവരെയും കാണാതായത്.












Click it and Unblock the Notifications