കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: 9 പേര്‍ പിടിയില്‍, പ്രതികളെ കുരുക്കിയതിങ്ങനെ

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒന്‍പതു പേരെ പോലീസ് അറസ്റ്റു ചെയ്തു. 27 കാരനായ അംജാദ് ഖാനെയാണ് സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഫെബ്രുവരി 14 ആണ് കേസിനാസ്പദമായ സംഭവം. പണവുമായി ബന്ധപ്പെട്ട് രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഖാനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

arrest

ബെംഗളൂരുവിടെ ജെജെ നഗറിലാണ് സംഭവം. ഖാന്റെ മറ്റു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

English summary
Man's murder caught on camera;several arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X