ബൈക്കില്‍ പോവുകയായിരുന്ന ദമ്പതികളെ രണ്ടംഗ സംഘം കുത്തി പരുക്കേല്‍പ്പിച്ചു,ഹെല്മറ്റുകൊണ്ടടിച്ചു
ബെംഗളൂരു: രാത്രി ജോലികഴിഞ്ഞു വീട്ടിലേയ്ക്കു പോവുകയായിരുന്ന ദമ്പതികളെ രണ്ടംഗ സംഘം ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ബെംഗളൂരു പി ആന്റ് ടി ലേ ഔട്ടില്‍ വെളളിയാഴ്ച്ച രാത്രി 11 മണിയോടു കൂടിയാണ് സംഭവം. ബാബുകുമാറും (35) ഭാര്യ ദിവ്യശാലിനിയും അള്സൂരുവില് നിന്നും കെ ആര് പുരത്തേയ്ക്കുള്ള വീട്ടിലേയ്ക്കുപോവുകയായിരുന്നു.
പി ആന്റ് ടി ലേ ഔട്ടിലെത്തിയപ്പോള് ബൈക്കില്‍ അമിത വേഗത്തിലെത്തിയ രണ്ടു യുവാക്കള്‍ ഇവരുടെ ബൈക്കിനെ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ശാലിനി മറിഞ്ഞു വീഴുകയുമായിരുന്നു. യുവാക്കളോട് ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നു പറഞ്ഞപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നെന്ന് ഇവര്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

ബാബുകുമാറിന്റെ കണ്ണില്‍ പൊടി വിതറിയതിനുശേഷം അക്രമികള്‍ മാരകായുധം കൊണ്ടു കുത്തി പരിക്കേല്‍പ്പിക്കുയും തടയാന്‍ ചെന്ന ശാലിനിയെ ഹെല്‍മറ്റുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായി അതുവഴി കടന്നു വന്ന ബാബുകുമാറന്റെ സുഹൃത്താണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉടന്‍ ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications