കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍ ഒറ്റക്ക് സ‍ഞ്ചരിക്കുമ്പോഴും മാസ്ക് ധരിക്കണം; ഇല്ലെങ്കില്‍ 250 രൂപ പിഴ; ഉത്തരവ് പുറത്തിറക്കി

Google Oneindia Malayalam News

ബെംഗളൂരു: ഡ്രൈവർമാർ കാറിൽ തനിച്ചാണെങ്കിൽ പോലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് വ്യക്തമാക്കി കോര്‍പ്പറേഷന്‍ ആരോഗ്യ വിബാഗം.. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി നിലവിലുണ്ടായിരുന്ന നിയമങ്ങളെക്കുറിച്ച് ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് ഇക്കാര്യവും വ്യക്തമാക്കുന്നത്.

ജോസിന് ലോട്ടറി! കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേർ പാർട്ടിയിൽ; ഇനി കളി മാറുംജോസിന് ലോട്ടറി! കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേർ പാർട്ടിയിൽ; ഇനി കളി മാറും

ഒരാൾ കാറിൽ തനിച്ചാണെങ്കിലും വിൻഡോ പാനുകൾ അടച്ചതോ തുറന്നതോ ആണെങ്കിലും വാഹനം ഡ്രൈവ് ചെയ്യുന്ന ആളുകള്‍ , മാസ്ക് ധരിക്കണം. ഇരുചക്ര വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. പൊതു സ്ഥലങ്ങളില്‍ മാസക് ധരിക്കാതിരിക്കുകയോ, ശാരീരിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്നവരില്‍ നിന്ന് 250 രൂപ വീതം പിഴ ചുമത്തുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

 ahmedabad

കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശത്തിന് വിരുദ്ധമാണ് ബി‌ബി‌എം‌പിയുടെ നിർബന്ധിത മാസ്ക് ധരിക്കല്‍ ഉത്തരവ്. വാഹനങ്ങൾ ഡ്രൈവർമാരായോ സഹയാത്രികരായോ ഉപയോഗിക്കുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്രം സെപ്റ്റംബറിലെ ഉപദേശത്തിൽ പറഞ്ഞിരുന്നു. കാറിൽ ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പിന്നീട് വ്യക്തമാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് സൗദിയുടെ ദീപാവലി സമ്മാനം; പാകിസ്താന്റെ ഭൂപടം അടിമുടി മാറ്റി, പക്ഷേ... കശ്മീര്‍ എവിടെഇന്ത്യയ്ക്ക് സൗദിയുടെ ദീപാവലി സമ്മാനം; പാകിസ്താന്റെ ഭൂപടം അടിമുടി മാറ്റി, പക്ഷേ... കശ്മീര്‍ എവിടെ

Recommended Video

cmsvideo
Indian Vaccine അവസാനഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

English summary
mask should be worn while riding alone in the car; BBMp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X