കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചറുടെ മാലപൊട്ടിച്ചയാളെ 52കാരന്‍ പാല്‍ക്കാരന്‍ ഓടിച്ചിട്ട് പിടിച്ചു

Google Oneindia Malayalam News

ബെംഗളൂരു: സ്‌കൂള്‍ അധ്യാപികയുടെ മാല പൊട്ടിച്ച് ഓടിയ അക്രമിയെ പിന്തുടര്‍ന്ന് പിടിച്ച് പാല്‍ക്കാരന്‍ ഹീറോയായി. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ അള്‍സൂരിലാണ് സംഭവം നടന്നത്. പതിവ് പോലെ വീടുകളില്‍ പാല്‍ കൊടുക്കാന്‍ പോയതായിരുന്നു മധ്യവയസ്‌കനായ രവി എന്ന പാല്‍ക്കാരന്‍. അള്‍സൂരിലെ കാളിയമ്മ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അക്രമി അധ്യാപികയുടെ മാല പൊട്ടിച്ചത്.

പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുകയായിരുന്നു മീനാക്ഷി എന്ന യുവതി. സമീപത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ഇവര്‍. കുടിക്കാനായി വെളളം ഒഴിച്ചുകൊടുക്കുന്നതിനിടെ അക്രമി ഇവരുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സഹായത്തിന് വേണ്ടി നിലവിളിച്ച ടീച്ചറുടെ ശബ്ദം കേട്ട് രവി ഓടിവന്നു.

arrested

നഹീന്‍ ഖാന്‍ എന്ന 27 കാരനാണ് ടീച്ചറുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നാലെ ഓടിയ രവി നഹീന്‍ ഖാനെ പിടികൂടി. കയ്യിലിരുന്ന കത്തി കൊണ്ട് നഹീന്‍ രവിയുടെ നെഞ്ചില്‍ കുത്തിയെങ്കിലും രവി പിടിവിട്ടില്ല. പിടിവലി കണ്ട് ഓടിക്കൂടിയ ആളുകള്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി കീഴ്‌പ്പെടുത്തുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അള്‍സൂര്‍ പോലീസ് സ്ഥലത്തെത്തി നഹീന്‍ ഖാനെ അറസ്റ്റ് ചെയ്തു.

ഷാരൂഖ് ഖാന്‍ എന്ന സുഹൃത്ത് ബൈക്കുമായി തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് നഹീന്‍ ഖാന്‍ പോലീസിനോട് പറഞ്ഞു. നഗരത്തിലെ വലിയൊരു മാലമോഷണ റാക്കറ്റിലെ അംഗമാണ് നഹീന്‍ എന്ന് പോലീസ് പറയുന്നു. രണ്ട് ദിവസം മുന്‍പ് ഡൊംലൂരിലെ ബി എം ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ യുവതിയുടെ മാല മോഷ്ടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

English summary
A 52-year-old milk vendor catches chain snatcher despite being stabbed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X