കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്ക് 1.16 കോടിയുടെ ചികിത്സാ സഹായം!

Google Oneindia Malayalam News

ബാംഗ്ലൂര്‍: കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അംബരീഷിന് 1.16 കോടിയുടെ ചികിത്സാ സഹായം അനുവദിച്ച കര്‍ണാടക സര്‍ക്കാര്‍ വിവാദത്തില്‍. പരമാവധി അഞ്ച് ലക്ഷം രൂപയാണ് മന്ത്രിമാര്‍ക്ക് ചികിത്സയ്ക്കായി നല്‍കാവുന്നത് എന്ന് ചട്ടം ഇരിക്കേയാണ് അംബരീഷിന് 1.16 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. കര്‍ണാടക ഭവന വകുപ്പ് മന്ത്രിയാണ് സിനിമാതാരം കൂടിയായ അംബരീഷ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക താല്‍പര്യപ്രകാരമാണത്രെ ബില്ലുകള്‍ പാസാക്കിയത്. സ്‌പെഷല്‍ കേസ് എന്ന വിഭാഗത്തില്‍ പെടുത്തിയാണ് മുഖ്യമന്ത്രി ഇത് അനുവദിച്ചത്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കല്‍ സെന്ററിലായിരുന്നു അംബരീഷിന് ചികിത്സ നടത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അംബരീഷ് സിംഗപ്പൂരില്‍ ചികിത്സ തേടിയത്.

ambareesh

മെഡിക്കല്‍ ബില്ലുകള്‍ക്ക് പുറമേ അംബരീഷിന്റെയും കുടുംബത്തിന്റെയും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും വിമാന ടിക്കറ്റുകള്‍ക്ക് ചെലവഴിച്ച തുകയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അംബരീഷിന്റെ ചികിത്സയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അംബരീഷ് മാണ്ഡ്യയില്‍ നിന്നുള്ള എം എല്‍ എയാണ്.

കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന അംബരീഷിന് നിസാരമായ തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായിരിക്കുന്നത്. 52 ദിവസമാണ് അംബരീഷ് സിംഗപ്പൂരില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ഭാര്യയും സിനിമാനടിയുമായ സുമലത, മകന്‍ എന്നിവരും അംബരീഷിനൊപ്പം ഉണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം വിശ്രമവും കൂടി കഴിഞ്ഞ ശേഷമാണ് മന്ത്രിയും കുടുംബവും നാട്ടിലേക്ക് തിരിച്ചുവന്നത്.

English summary
Kannada actor and Housing Minister of Karnataka State Government Ambareesh's hospital bills trigger controvery. The government bends rules to pay minister's Rs 1.16 cr medical bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X