കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം ഫ്ളക്‌സ് വലിച്ചുകീറി എംഎല്‍എയുടെ നാടകം

Google Oneindia Malayalam News

ബെംഗളൂരു: എം എല്‍ എയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സ്ഥാപിച്ച ഫ്ളക്‌സ് ബോര്‍ഡുകള്‍ എം എല്‍ എയും കൂട്ടാളികളും ചേര്‍ന്ന് വലിച്ചുകീറി. എത്ര നല്ല എം എല്‍ എ അല്ലേ? ബെംഗളൂരു ശാന്തിനഗര്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എന്‍ എ ഹാരിസ് ആണ് സ്വന്തം ഫ്ളക്‌സുകള്‍ വലിച്ചുകീറിയത്. സന്തോഷിക്കാന്‍ വരട്ടെ, ചെറിയൊരു പ്രശ്‌നമുണ്ട്.

തന്റെ പിറന്നാള്‍ കഴിഞ്ഞ് നാല് ദിവസം കൂടി കഴിഞ്ഞ ശേഷമാണ് എം എല്‍ എ ഹാരിസും കൂട്ടി വലിച്ചുകീറിയത്. കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡുകളാണ് മെട്രോ റെയില്‍പ്പാതയുടെ തൂണുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും എം എല്‍ എയുടെ നാല്‍പ്പത്തിയാറാം പിറന്നാളിന് 'അണികള്‍' വെച്ചത്. പൊതുജനങ്ങള്‍ക്ക് നന്മ ചെയ്യുന്നു എന്ന് തോന്നിപ്പിക്കാന്‍ കൂട്ടാളികളെയും കൊണ്ട് തെരുവിലിറങ്ങിയ എം എല്‍ എ അതിലും വലിയ ശല്യമായി മാറുകയായിരുന്നു.

congress

എം ജി റോഡിലുള്ള ട്രിനിറ്റി സര്‍ക്കിളായിരുന്നു എം എല്‍ എയുടെയും കൂട്ടരുടെയും പ്രകടനത്തിന് വേദിയായ ഒരു സ്ഥലം. ട്രാഫിക് പോലും ബ്ലോക്ക് ചെയ്താണ് എം എല്‍ എയും അമ്പതോളം വരുന്ന കൂട്ടാളികളും നടപ്പാതയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ വലിച്ചുകീറി നിലത്തിട്ടത്. അരമണിക്കൂറിന് ശേഷം ബോര്‍ഡ് വെക്കാന്‍ സ്ഥാപിച്ച കമ്പികള്‍ പോലും മാറ്റാതെ അവര്‍ അവരുടെ പാട്ടിന് പോകുകയും ചെയ്തു.

മേയോ ഹാള്‍, അള്‍സൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കെട്ടിക്കിടന്ന് ട്രാഫിക് ബ്ലോക്കുണ്ടായത് മെച്ചം. തിങ്കളാഴ്ച രാത്രി തന്നെ ബി ബി എം പി ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ചൊവ്വാഴ്ച അതിരാവിലെ ബോര്‍ഡ് വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച എം എല്‍ എയുടെ പ്രകടനം കൂടിയായതോടെ ബോര്‍ഡ് വന്നതെങ്ങനെ എന്ന കാര്യം വ്യക്തമാകുകയാണ്.

English summary
MLA pulled down billboards and posters in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X