കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യക്ക് പഠിക്കുന്ന ബെംഗളൂരു; യുവാവിനെ കെട്ടിയിട്ട് തല്ലി

Google Oneindia Malayalam News

ബെംഗളൂരു: മോഷ്ടാക്കളെ കെട്ടിയിട്ട് തല്ലുന്നതും ആള്‍ക്കൂട്ടം കൂട്ടം കൂടി തല്ലുന്നതും മറ്റും ഉത്തരേന്ത്യന്‍ നഗരങ്ങളിലാണ് അധികവും കാണാറുള്ളത്. ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്ന റിപ്പോര്‍ട്ടുകള്‍ ബിഹാറും ഉത്തര്‍ പ്രദേശും പോലുള്ള സംസ്ഥാനങ്ങളില്‍ പുത്തരിയല്ല. നഗരമായ ബെംഗളൂരുവും ആള്‍ക്കൂട്ടത്തിന്റെ കാടത്തത്തിന് വേദിയാകുകയാണോ. ആണ് എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

പെണ്‍കുട്ടിയെ ശല്യം ചെയ്തതിനാണ് ചെറുപ്പക്കാരനെ കെട്ടിയിട്ട് അടിച്ചതെന്ന് ചിലര്‍ പറയുന്നു. അല്ല പോക്കറ്റടിക്കാന്‍ ശ്രമിച്ചതിനാണ് എന്ന് മറ്റ് ചിലര്‍. എന്താണ് കാരണമെന്ന് പോലീസിനും വ്യക്തമായി അറിയില്ല. എന്തായാലും ചെറുപ്പക്കാരനെ നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ട് തല്ലി. പോലീസ് സ്ഥലത്തെത്തിയാണ് ചെറുപ്പക്കാരനെ രക്ഷപ്പെടുത്തിയത്.

20 വയസ്സ് തോന്നുന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിനെ നിമാന്‍സില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകളൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല. അടിയേറ്റ് ചുണ്ടുകള്‍ രണ്ടും തടിച്ചുവീര്‍ത്തിട്ടുണ്ട്. ഇത് കാരണം പോലീസിന് യുവാവിന്റെ മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. വീഡിയോ പരിശോധിച്ച് മര്‍ദ്ദിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

English summary
Mob ties man to a pole, beats him up for stalking a girl in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X