കേന്ദ്രമന്ത്രിയുടെ മരുമകളാകാന്‍ നടിയുടെ പൂജ
ബാംഗ്ലൂര്‍: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മരുകളാകാന്‍ വേണ്ടി കന്നഡ നടിയും മോഡലുമായ മൈത്രേയയുടെ പൂജ. ഘടി സുബ്രഹ്മണ്യത്താണ് മൈത്രേയ മഹാകാള സര്‍പ്പയജ്ഞം പൂജ നടത്തിയത്. വിവാഹം നടക്കാന്‍ പ്രശ്‌നമുള്ളവരും കുട്ടികളില്ലാത്തവരുമാണ് സാധാരണ ഗതിയില്‍ ഘടി സുബ്രഹ്മണ്യം ക്ഷേത്രത്തില്‍ മഹാകാള സര്‍പ്പ യജ്ഞം നടത്താറുള്ളത്.
സദാനന്ദ ഗൗഡയുടെയും ദാത്തിയുടെയും മരുമകളാകാന്‍ വേണ്ടിയാണ് ഞാനും വീട്ടുകാരും ഘടി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പൂജ നടത്തിയതെന്ന് മൈത്രേയ പറഞ്ഞു. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക ഗൗഡ തന്നെ വിവാഹം ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തല്‍ നടത്തിയ നടിയാണ് മൈത്രേയ ഗൗഡ. കന്നഡ സിനിമാ നടിയായ മൈത്രേയ അറിയപ്പെടുന്ന മോഡലുമാണ്.

അതേസമയം സദാനന്ദ ഗൗഡയുടെ മകനെതിരായ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒരുപോലെയാണ്. ആരുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ഇടപെടില്ല. നിയമം നിയമത്തിന്റേതായി സമയം എടുക്കും - മുഖ്യമന്ത്രി പറഞ്ഞു.
മൈത്രേയയുടെ പരാതിയില്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ വഞ്ചാനാക്കുറ്റം, ബലാത്സംഗക്കുറ്റം എന്നിവ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.. കോടതി വിളിപ്പിച്ചിട്ടും ഹാജരാകാത്ത കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടും ഉണ്ട്. തിങ്കളാഴ്ച കാര്‍ത്തിക് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. മൈത്രേയയുടെ ആരോപണങ്ങള്‍ സദാനന്ദ ഗൗഡയും മകന്‍ കാര്‍ത്തിക് ഗൗഡയും നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications