Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് പനിപിടിച്ച് കരഞ്ഞപ്പോള്‍ കരച്ചിലടക്കാന്‍ അമ്മ വായപൊത്തി, 3 വയസുകാരി ശ്വാസം മുട്ടി മരിച്ചു

ബെംഗളൂരു: പനിപിടിച്ച് കരഞ്ഞ കുഞ്ഞിന്റെ കരച്ചിലടക്കാന്‍ അമ്മ കുഞ്ഞിന്റെ വായ പൊത്തി. മൂന്നുവയസുകാരിയായ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചപ. ബെംഗളൂരുവിലെ കെജി ഹള്ളിയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. ഒരു മാസത്തോളമായി കുഞ്ഞ് ഡെങ്കി പനിപിടിച്ച് കിടപ്പിലാണ്. ചികിത്സിയ്ക്കാന്‍ പണമില്ലാത്തതിനാലാണ് കുഞ്ഞിന് പനികൂടിയതെന്നും നിര്‍ത്താതെ കരിച്ചിലായതെന്നും അമ്മ പറയുന്നു.

റുബിയ കൗസര്‍ എന്ന കുട്ടിയാണ് മരിച്ചത്. നസിയ സുല്‍ത്താന എന്നാണ് കുഞ്ഞിന്റെ അമ്മയുടെ പേര്. ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തെപ്പറ്റി കൂടുതലറിയാം...

കുഞ്ഞുവാവ കരഞ്ഞപ്പോള്‍

കുഞ്ഞുവാവ കരഞ്ഞപ്പോള്‍

ഡെങ്കിപ്പനി ബാധിച്ച കുഞ്ഞിനെ ചികിത്സിയ്ക്കാന്‍ പണമില്ലാത്തതിനാല്‍ നസിയ വീട്ടില്‍ തന്നെ പാര്‍പ്പിച്ചിരിയ്ക്കുകയായിരുന്നു. രോഗത്തിന്റെ അസ്വസ്ഥതയില്‍ കുഞ്ഞ് തുടര്‍ച്ചയായി കരയാന്‍ തുടങ്ങി. തുടര്‍ന്ന് കരച്ചില്‍ പുറത്തുള്ളവര്‍ കേള്‍ക്കാതിരിയ്ക്കാന്‍ നസിയ കുട്ടിയുടെ വായ പൊത്തിപ്പിടിയ്ക്കുകയായിരുന്നു

ശ്വാസം മുട്ടി

ശ്വാസം മുട്ടി

ശ്വാസം മു്ട്ടി കുഞ്ഞ് മരിയ്ക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് കുഞ്ഞ് മരിച്ച വിവരം നസിയ അറിയുന്നത്

മൃതദേഹം

മൃതദേഹം


കു്ട്ടിയുടെ മൃതദേഹം പ്രദേശത്തെ മുസ്ലീം പള്ളിയ്ക്ക്് സമീപം ഉപേക്ഷിയ്ക്കുകയായിരുന്നു

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

കൊലപാതക കുറ്റം ചുമത്തി കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

പിതാവ്

പിതാവ്

കുട്ടിയുടെ പിതാവ് ബംഗളൂരുവില്‍ തന്നെയാണുള്ളത്. എന്നാല്‍ കുഞ്ഞിനും അമ്മയ്ക്കുമൊപ്പമല്ല ഇയാളുടെ താമസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+