കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ അടിക്കാന്‍ വൈകണ്ട;ബെംഗളൂരുവില്‍ തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല ടാങ്കര്‍ ലോറി സമരം

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ തിങ്കളാഴ്ച്ച മുതല്‍ ടാങ്കര്‍ ലോറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്. ടാങ്കര്‍ തോഴിലാളികള്‍ക്കുളള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മെച്ചപ്പെട്ട വേതനം നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണാടക പെട്രോളിയം ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഡ്രൈവേഴ് ആന്റ് ക്ലീനേഴ്‌സ്‌ അസോസിയേഷനും ബെംഗളൂരു പെട്രോളിയം ടാങ്കര്‍ലോറി ഓണേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ 600 ലധികം പെട്രോള്‍ പമ്പുകളിലേയ്ക്ക് പെട്രോളെത്തിക്കുന്നത് ദവന്‍ഗൊന്തിയിലെ (ദാവന്‍ഗരെ) ടെര്‍മിനലില്‍ നിന്നാണ്. അനിശ്ചിത കാല സമരമാണെങ്കില്‍ നഗരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഇന്ധനക്ഷാമം അനുഭവപ്പെടും. മിതമായ മാസവേതനത്തിനു പുറമേ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ ഓയില്‍ കമ്പനി ഉടമകള്‍ വീഴ്ച്ചവരുത്തുന്നതായാണ് പരാതി.

petrol-04-1

കുടിവെളളം പോലും പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയാണ്. പലപ്പോഴും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടാവാത്ത സാഹചര്യത്തിലാണ് സമരം നടത്താനുളള തീരുമാനമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

English summary
Demanding better wages and basic amenities at the Devangonthi Terminal, members of the Karnataka Petroleum Transports Drivers’ and Cleaners’ Association have decided to go on strike from June 6.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X