ബെംഗളൂരു: 1.5 കോടിയുമായി മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ മുങ്ങി
ബെംഗളൂരു: ബെംഗളൂരുവിലെ മുത്തൂറ്റ് മിനി ഫിനാന്‍സ് ശാഖ മാനേജര്‍ 1.5 കോടി രൂപയുമായി മുങ്ങി. നാല് മാസം മുന്‍പ് ജോലിയില്‍ പ്രവേശിച്ച നവീനാണ് മോഷണത്തിന് ശേഷം മുങ്ങിയത്.
തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?
4 ലക്ഷം പണവും 5.5 കിലോ സ്വര്‍ണവുമാണ് ഓഫീസില്‍ നിന്നും മോഷ്ടിച്ചത്. ചണപട്ടണ പോലീസ് സ്റ്റേഷനില്‍ നവീനെതിരെ(28) കേസെടുത്തിട്ടുണ്ട്.
ഓഫീസില്‍ നവീനെ കൂടാതെ മറ്റു രണ്ടു ജോലിക്കാര്‍ കൂടിയുണ്ട്. ഓഫീസ് സ്ഥിരമായി തുറക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ അന്വേഷണം നീങ്ങിയത്. എന്നാല്‍ ഞായറാഴ്ച രാത്രി ഓഫീസ് അടച്ച് താക്കോല്‍ നവീനെ ഏല്‍പ്പിച്ച് ഇയാള്‍ പോയിരുന്നു.
നവജാതശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണ് മരിച്ചു, ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് നഴ്സിന്റെ വിശദീകരണം
തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് പണവും സ്വര്‍ണവും എടുത്ത് മുങ്ങിയത്. ഓഫീസിലെ സെക്യൂരിറ്റ് ജീവനക്കാരനാണ് നവീന്‍ ബാഗുമായി പോകുന്നത് ശ്രദ്ധിച്ചത്. ഉടന്‍ തന്നെ മറ്റു ജോലിക്കാരെ വിവരം അറിയിക്കുകയും സിസിടിവി പരിശോധിക്കുകയും ചെയ്തതില്‍ മോഷണം വ്യക്തമായി. പോലീസ് അന്വേഷണം തുടരുകയാണ്.