കര്‍ണാടകയില്‍ മോഹന്‍ലാല്‍ പോസ്റ്റര്‍ പ്രളയം
ബെംഗളൂരു: കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളിലെ സിനിമാ പോസ്റ്ററുകളെല്ലാം മോഹന്‍ലാല്‍ മയം. സാന്‍ഡല്‍ വുഡ് സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന 'മൈത്രി 'എന്ന സിനിമയുടെ പോസ്റ്റുകളാണ് മലയാള സിനിമാ ആരാധകരെ അമ്പരിപ്പിക്കുന്നത്.
പൂര്‍ണമായും ഒരു പുനീത് ചിത്രമാണിത്. മോഹന്‍ലാലിനെ പോലെ തന്നെ മറ്റു ഭാഷകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ അഭിനയിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്. ഇതിനു മുമ്പ് 2005ല്‍ ലവ് എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളുടെ ചിത്രം ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബെംഗളൂരുവിലും മൈസൂരിലുമായി ചിത്രീകരിച്ച സിനിമ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും അവരുടെ പ്രശ്്‌നങ്ങളെ കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍
ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് മലയാളി സൂപ്പര്‍താരമെത്തുന്നത്. പുനീത് സൂപ്പര്‍താരമായി തന്നെ വേഷമിടുന്നു.

സംവിധാനം ഗിരിരാജ്
എന്‍എസ് രാജ്കുമാര്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരിരാജാണ്. അര്‍ച്ചന, അതുല്‍ കുല്‍ക്കര്‍ണി, ഭാവന എന്നിവര്‍ ചിത്രത്തിലുണ്ട്. ഇളയരാജയുടെതാണ് സംഗീതം.

നിരൂപണം-ടൈംസ് ഓഫ് ഇന്ത്യ
എല്ലാം തരം കാണികളെയും ലക്ഷ്യം വെച്ചുള്ള നല്ലൊരു സിനിമ. ഇളയരാജയുടെ സംഗീതവും എവി കൃഷ്ണകുമാറിന്റെ ക്യാമറയും ഒന്നാന്തരം

ദ ഹാന്‍സ് ഇന്ത്യ-നിരൂപണം
നിലവിലെ സാമൂഹിക പ്രശ്‌നങ്ങള്‍ വളരെ മനോഹരമായി സ്‌ക്രീനിലെത്തിച്ചിരിക്കുന്നു. രണ്ടു സൂപ്പര്‍ താരങ്ങളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്.

അഞ്ചില്‍ നാലര പോയിന്റ്-ബാംഗ്ലൂര്‍ മിറര്‍
കഥാപാത്രങ്ങളെയും നടന്മാരെയും തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ അപാരമായ മിടുക്ക് കാണിച്ചിരിക്കുന്നു. ഇത് സൂപ്പര്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ടൈംസ് ഓഫ് ആപ്
അനാഥരുടെ കഥയാണ് ചിത്രം പറയുന്നത്. നല്ലൊരു കഥ. ഇത് ആദ്യമായാണ് പുനീത് ഒരു നടനായി തന്നെ സ്‌ക്രീനിലെത്തുന്നത്. അതേ ഒരു സമ്പൂര്‍ണചിത്രമാണിത്.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
കാലത്തിന് യോജിച്ച ചിത്രം. സന്തോഷവും സസ്‌പെന്‍സും യാഥാര്‍ത്ഥ്യവും കൂട്ടിയിണക്കി സുന്ദരമായി കാണികളെ മുന്നോട്ടു കൊണ്ടു പോകാന്‍ ഗിരിരാജിനു സാധിച്ചു.

ഡെക്കാണ്‍ ക്രോണിക്
അഞ്ചില്‍ നാലര പോയിന്റ് കൊടുക്കാം. കന്നഡ ഭാഷയില്‍ ഈയിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്.












Click it and Unblock the Notifications