കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായയില്‍ ഇനി പാലിന്റെ അളവ് അല്പം കുറയ്ക്കാം; പാലിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: സംസ്ഥാനത്ത് പാലിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പ്രമുഖ പാല്‍ പാല്‍ ഉല്‍പാദന ബ്രാന്‍ഡ് ആയ നന്ദിനി മില്‍ക്കിന്റെ വിലയാണ് കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ പുതുക്കിയ വിലയ്ക്കാണ് പാല്‍ വിപണിയില്‍ എത്തുക. ഒരു ലിറ്ററിന്റെ നീല കവര്‍ പാക്കറ്റ് പാല്‍ 30 രൂപയില്‍ നിന്നും 34 രൂപയിലേക്ക് ഉയര്‍ത്തി. അരലിറ്ററിന്റെ പാക്കറ്റിന് 15 രൂപയില്‍ നിന്നും 17ലേക്ക് ഉയര്‍ത്തി.17 രൂപയ്ക്ക് ലഭിച്ചിരുന്ന നന്ദിനി പാക്കറ്റ് പാല്‍ 515 മില്ലി ലിറ്ററിന് 19 രൂപയാക്കി.

05-1451989551-kmf1

പാലിന്റെ നിരക്ക് വര്‍ധിപ്പിച്ചതിന് ആനുപാതികമായി തൈരിന്റെ വിലയിലും വര്‍ധന് ഉണ്ടായി. 200 ഗ്രാമിന്റെ പാക്കറ്റിന് വിലയില്‍ വ്യത്യാസമില്ല. 415 ഗ്രാമിന്റെ പാക്കറ്റിന് 19 രൂപയാക്കി ഉയര്‍ത്തി.

05-1451989511-kmf-director

പാല്‍ ഉത്പാദത്തില്‍ നിന്നും കര്‍ഷകര്‍ക്ക് വേണ്ടത്രെ ലാഭം കിട്ടുന്നില്ലെന്ന പരാതിയാണ് നിലവില്‍ പാലിന്റെ വില ഉയര്‍ത്തുന്നതിന് കാരണമായത്. കര്‍ഷകര്‍ പാല്‍ ഉത്പാദന മേഖലയില്‍ നിന്നും മാറി ചിന്തിക്കാന്‍ വരെ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന്‍ ഡയറക്ടര്‍ രവി കുമാര്‍ പറഞ്ഞു.

English summary
Nandini Milk hiked by Rs 4; New Year bonus for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X