കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ രണ്ടിന് മോദിയും ചൂലെടുക്കും

Google Oneindia Malayalam News

ബാംഗ്ലൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് എന്‍ ഡി എ സര്‍ക്കാരിന് സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങാനുള്ള ദിവസമാണ്. ഗാന്ധിജയന്തി സേവനവാരമായി ആചരിക്കാറുണ്ട്. എന്നാല്‍ നൂറ് ദിവസം കൊണ്ട് ക്ലീന്‍ ഇന്ത്യ എന്ന മുദ്രാവാക്യമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ദിവസം രണ്ട് മണിക്കൂര്‍ വീതം നൂറ് ദിവസം - രാജ്യം വൃത്തിയാക്കി വെക്കാന്‍ അത്രയും സമയം മിനക്കെടണം എന്നാണ് ജനങ്ങളോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.

വെറുതെ അഭ്യര്‍ഥന നടത്തുക മാത്രമല്ല, ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ചൂലുമെടുത്ത് താനും പരിസപരം ശുചിയാക്കാന്‍ ഇറങ്ങുമെന്നും മോദി പ്രഖ്യാപിച്ചു. എന്തിനാണ് ഈ ചെറിയ കാര്യങ്ങളില്‍ താന്‍ ഇടപെടുന്നത് എന്ന് തോന്നാം. ഞാനൊരു ചെറിയ മനുഷ്യനാണ്. എന്നാല്‍ ചെറിയ ചെറിയ മനുഷ്യരുടെ ചെറിയ പ്രവൃത്തികള്‍ രാജ്യത്തെ വന്‍ വളര്‍ച്ചയിലേക്ക് നയിക്കും.

യെഡിയൂരപ്പയോടൊപ്പം

യെഡിയൂരപ്പയോടൊപ്പം

മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

തലപ്പാവണിഞ്ഞ്

തലപ്പാവണിഞ്ഞ്

എച്ച് എ എല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗവര്‍ണര്‍ സ്വീകരിക്കുന്നു

ഗവര്‍ണര്‍ സ്വീകരിക്കുന്നു

കര്‍ണാടക ഗവര്‍ണര്‍ വി ആര്‍ വാല മോദിയെ സ്വീകരിക്കുന്നു

സ്വാഗതം ബാഗ്ലൂരിലേക്ക്

സ്വാഗതം ബാഗ്ലൂരിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

പാര്‍ട്ടിയുടെ സ്‌നേഹം

പാര്‍ട്ടിയുടെ സ്‌നേഹം

ബാഗ്ലൂരിലെ ബി ജെ പി പ്രവര്‍ത്തകര്‍ മോദിക്കൊപ്പം

മാലിന്യപ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ബാംഗ്ലൂരിലാണ് നരേന്ദ്ര മോദി ക്ലീന്‍ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി ബാംഗ്ലൂരിലെത്തിയ മോദി എച്ച് എ എല്ലില്‍ ബി ജെ പി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അയ്യായിരത്തോളം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പ്രവേശനം ഉണ്ടായിരുന്നത്.

വെള്ള ഫുള്‍സ്ലീവ് കുര്‍ത്തയും ജാക്കറ്റും മുഖ്യമന്ത്രി സിദ്ധരാമയ്യ അണിയിച്ച തലപ്പാവും ധരിച്ച മോദിയെക്കണ്ട് ജനങ്ങള്‍ ഇളകിമറിഞ്ഞു. മോദിജിയെ കണ്ടാല്‍ സൂപ്പറാണെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും ആരവമുയര്‍ന്നു. മൊബൈല്‍ ഫോണുകള്‍ പുറത്തെടുത്ത് പടം പിടിക്കലായി പിന്നെ. സിംഗപ്പൂര്‍, ദുബായ്, ലണ്ടന്‍.. പൊതുനിരത്തുകള്‍ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ മോദിയുടെ ഉദാഹരണങ്ങളായിരുന്നു ഇവ. രാജ്യം വൃത്തിയാക്കാന്‍ 100 മണിക്കൂര്‍ തരില്ലേ എന്ന ചോദ്യത്തിന് ജനക്കൂട്ടം ഒന്നായി മറുപടി പറഞ്ഞു. ഞങ്ങള്‍ തരും.

English summary
Prime Minister Narendra Modi gave a clarion call for Swachh Bharat as soon as he touched down in Bangalore, a city battling an ignominious garbage problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X