നീറ്റ്: കര്‍ണാടകത്തിലെ കുട്ടികള്‍ക്ക് മൂന്നു പരീക്ഷ,കേരളത്തിലോ ?
ബെംഗളൂരു: മെഡിക്കല്‍ കോഴ്‌സുകളില്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താനുളള (നീറ്റ്) സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ സ്വന്തം പരീക്ഷകളുമായി മുന്നോട്ടു പോകാനുളള തീരുമാനത്തിലാണ് കര്‍ണാടകം. സര്‍ക്കാറും സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളുടെ കണ്‍സോര്‍ഷ്യമായ കോമെഡ്-കെയും നടത്തുന്ന പരീക്ഷകള്‍ ഈ മാസം നടക്കും. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. മെയ് നാല്,അഞ്ച് തിയ്യതികളില്‍ സംസ്ഥാന പൊതു പ്രവേശന പരീക്ഷയും എട്ടിന് കൊമെഡ്-കെ പരീക്ഷയുമാണ് നടക്കുക. പൊതുപരീക്ഷയ്ക്ക 1.78 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇതുവരെ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

എം ബി ബി എസ് ബി ഡി എസ് കോഴ്‌സുകളില്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച് പരിഗണിക്കും. പ്രവേശന പരീക്ഷ ഈ വര്‍ഷം നടത്തരുതെന്ന് കേരളവും ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ പ്രവേശനം അനുവദിക്കണമെന്നും അടുത്ത വര്‍ഷം ഏകീകൃത പരീക്ഷ നടപ്പില്‍ വരുത്താമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.
കര്‍ണാടകത്തിന്റെ നിലപാട് കേരളവും തുടര്‍ന്നാല്‍ കേരളത്തിലും കുട്ടികള്‍ മൂന്നു പരീക്ഷയെഴുതേണ്ടതായി വരും. ഏകീകൃത പൊതു പ്രവേശന പരീക്ഷയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ദിവസമാണ് നടന്നത്. 6.67 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.












Click it and Unblock the Notifications