ബെംഗളൂരുവില്‍ മദ്യപിച്ച് ലക്കുകെട്ട് പൊലീസിനെ തല്ലിയ യുവതിയും മലയാളി കാമുകനും പിടിയില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ മദ്യപിച്ച് ലക്കുകെട്ട് പൊലീസിനെ ആക്രമിച്ച കേസില്‍ ആഫ്രിക്കന്‍ യുവതിയും മലയാളിയായ കാമുകനും അറസ്റ്റിലായി. ഉഗാണ്ട സ്വദേശിനി മരിയ നാംപില (24), കോഴിക്കോട് സ്വദേശി യേശുദാസ് പുത്തന്‍പാറ (25) എന്നിവരാണ് അറസ്റ്റിലാത്.
രണ്ട് ദിവസം മുമ്പാണ് മജസ്റ്റിക് നാഷണല്‍ മാര്‍ക്കറ്റില്‍ യുവതി മദ്യപിച്ചെത്തിയത്. ഇവര്‍ വ്യാപാരികളോട് തര്‍ക്കിക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനേയും ആക്രമിച്ചു.വനിത പൊലീസ് എത്തി ഇവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍ ഉച്ചത്തില്‍ അസഭ്യം പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു യുവതി. ഒടുവില്‍ പുതപ്പ് പിന്നില്‍ നിന്ന് ഇട്ട് മുഖം മറച്ചാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. പൊലീസിനെ തടയാന്‍ ശ്രമിച്ചതിനാണ് യേശുദാസിനെതിരെ കേസ്. ഇരുവരും ലഹരി മരുന്നിന് അടിമകളാണ്. മാസങ്ങളായി ഒന്നിച്ചാണ് താമസം. സംഭവത്തില്‍ ഉഗാണ്ടന്‍ എംബസിയോട് പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications